മെസ്സിയും നെയ്മറും പോയതോടെ PSGയെ ആർക്കും വേണ്ട,അന്തംവിട്ട് എൻറിക്കെ,വന്നത് കേവലം വിരലിൽ എണ്ണാവുന്ന ജേണലിസ്റ്റുകൾ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങളാണ് പിഎസ്ജിയിൽ സംഭവിച്ചത്. പ്രധാനപ്പെട്ട താരങ്ങൾ അവരോട് ഗുഡ് ബൈ പറയുകയായിരുന്നു. ലിയോ മെസ്സിയെ നിലനിർത്താൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും അവിടെ തുടരാൻ മെസ്സിക്ക് താല്പര്യമില്ലാതെ വരികയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടു.

നെയ്മർ ജൂനിയർക്ക് പാരീസിൽ തന്നെ തുടരാനായിരുന്നു താല്പര്യമെങ്കിലും ക്ലബ്ബ് അദ്ദേഹത്തെ പറഞ്ഞുവിടുകയായിരുന്നു. ലോക ഫുട്ബോളിലെ തന്നെ 2 സ്റ്റാറുകളെയാണ് അവർക്ക് ഒറ്റയടിക്ക് നഷ്ടമായത്. അവരുടെ ക്ലബ്ബിന്റെ സമീപനങ്ങളും ആരാധകരുടെ സമീപനങ്ങളുമൊക്കെ ഇതിനെ കാരണമായിട്ടുണ്ട്.അതുകൊണ്ടുതന്നെ നെയ്മറുടെ ആരാധകർക്കും മെസ്സിയുടെ ആരാധകർക്കും വലിയ എതിർപ്പുള്ള ഒരു ക്ലബ്ബ് കൂടിയാണ് ഇപ്പോൾ പിഎസ്ജി.

പക്ഷേ ഇപ്പോൾ ഈ ക്ലബ്ബിന്റെ ഗതി വളരെ ദയനീയമാണ്. ആരാധകർക്കു പോലും ക്ലബ്ബിനെ വേണ്ട എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഫ്രാൻസിൽ പോലും വലിയ മൂല്യം ഇപ്പോൾ പിഎസ്ജിക്ക് ആരും കൽപ്പിക്കുന്നില്ല.അതിനുള്ള ഒരു ഉദാഹരണം കഴിഞ്ഞ ദിവസങ്ങളിലായി നടന്നിട്ടുണ്ട്.ബ്രെസ്റ്റിനെതിരെയുള്ള മത്സരത്തിനു മുന്നേ പിഎസ്ജി ഒരു പ്രസ് കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. പരിശീലകൻ ലൂയിസ് എൻറിക്കെയായിരുന്നു പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നത്.എന്നാൽ അവിടെ എത്തിയപ്പോൾ അദ്ദേഹം അന്തംവിട്ടു. കേവലം 4 ജേണലിസ്റ്റുകൾ മാത്രമാണ് എൻറിക്കെയോട് ചോദ്യങ്ങൾ ചോദിക്കാൻ വേണ്ടി എത്തിയിരുന്നത്.ബാക്കിയുള്ള കസേരകൾ ഒക്കെ തന്നെയും ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ദൈവമേ.. ഇത്രയും ജേണലിസ്റ്റുകളെ വന്നിട്ടുള്ളൂ? എന്തുപറ്റി? എന്തൊക്കെയാണിത്? എന്നായിരുന്നു ആ മാധ്യമപ്രവർത്തകരോട് പരിശീലകൻ ചോദിച്ചിരുന്നത്. അതായത് മാധ്യമങ്ങൾക്ക് പോലും ഇപ്പോൾ പിഎസ്ജിയെ വേണ്ട. നെയ്മറും മെസ്സിയും ഉണ്ടായിരുന്ന സമയത്ത് അവരെ ഉപയോഗിച്ച് എങ്കിലും മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുമായിരുന്നു. രണ്ടുപേരും പോയതോടുകൂടി അവർ പിഎസ്ജി എന്ന ക്ലബ്ബിനെ അവഗണിക്കുകയാണ്.

ആരാധകർക്കിടയിലും ഈ പാരീസ് ക്ലബ്ബിന്റെ സ്വീകാര്യത വളരെയധികം കുറഞ്ഞിട്ടുണ്ട്.കിലിയൻ എംബപ്പേ കൂടി ക്ലബ്ബ് വിട്ടാൽ പിന്നെ പിഎസ്ജിയുടെ മൂല്യം വളരെയധികം ഇടിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.എംബപ്പേയുടെ ചില സംക്ഷിപ്ത താല്പര്യങ്ങളോടുകൂടിയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് ആരോപണങ്ങൾ പോലും ഉയർന്നിരുന്നു. ഏതായാലും മെസ്സിയെയും നെയ്മറെയും കൈവിട്ടതിലൂടെ വലിയൊരു തെറ്റ് തന്നെയാണ് പിഎസ്ജി ചെയ്തിരിക്കുന്നത്.

Lionel MessiNeymar Jr
Comments (0)
Add Comment