ലീഗ് വണ്ണിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയും നീസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി നീസിനോട് പരാജയപ്പെട്ടത്.കിലിയൻ എംബപ്പേയുടെ ഇരട്ട ഗോളുകളും പിഎസ്ജിയെ രക്ഷിച്ചില്ല.
കോച്ച് ലൂയിസ് എൻറിക്കെക്ക് വളരെയധികം ക്ഷീണം ചെയ്യുന്നതാണ് ഈ തോൽവി. കാരണം മോശം പ്രകടനമാണ് ഇപ്പോൾ ഈ പാരിസിയൻ ക്ലബ്ബ് നടത്തുന്നത്.ഫ്രഞ്ച് ലീഗിൽ ആകെ കളിച്ചത് അഞ്ചുമത്സരങ്ങളാണ്. അതിൽ നിന്ന് രണ്ട് വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബാക്കി ഫലങ്ങൾ.
ഇപ്പോൾ പോയിന്റ് പട്ടികയിൽ പിഎസ്ജി മൂന്നാം സ്ഥാനത്താണ്. എന്നാൽ പിഎസ്ജിയുടെ ഈ പതനത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരുണ്ട്.അത് മറ്റാരുമല്ല,നെയ്മർ-മെസ്സി ആരാധകരാണ്.
Ptdrrrrr pic.twitter.com/alObrRVGoA
— Aziz (@RealAzlz) September 15, 2023
ഈ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു രണ്ട് താരങ്ങളും ക്ലബ്ബിനോട് വിട പറഞ്ഞത്.പിഎസ്ജി ആരാധകർ വളരെയധികം മോശമായ രീതിയിലായിരുന്നു ഇതുവരെ ഈ രണ്ട് താരങ്ങളോടും പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ പിഎസ്ജിയുടെ തോൽവി ആരാധകർ ആഘോഷമാക്കുകയാണ്.
— Dex! (@nn6rx) September 15, 2023
പിഎസ്ജിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്സിലാണ് ഈ ആരാധകർ നിറഞ്ഞു നിൽക്കുന്നത്. പരിഹാസ മഴയാണ് പിഎസ്ജിക്ക് ലഭിക്കുന്നത്.മെസ്സിയും നെയ്മറും രക്ഷപ്പെട്ടു ഒന്നും അല്ലെങ്കിൽ ഈ തോൽവിക്ക് ഫ്രഞ്ച് മീഡിയാസ് അവരെ കുറ്റപ്പെടുത്തിയേനെ എന്നുമാണ് ആരാധകർ പറയുന്നത്.ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പിഎസ്ജിയുടെ തോൽവി പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് പൊങ്കാലയുമായി എത്തിയിട്ടുള്ളത്.
ഇനി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്.പിഎസ്ജിയും ബൊറൂസിയ ഡോർട്മുണ്ടുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക.പിഎസ്ജിക്ക് ഗ്രൂപ്പ് ഘട്ടം വളരെയധികം കഠിനമാണ്. എന്തെന്നാൽ മിലാൻ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാണ് ബാക്കിയുള്ള എതിരാളികൾ.