തന്നെ ക്ലബ്ബ് ആദരിച്ചില്ലെന്ന മെസ്സിയുടെ പരാതി, കാരണ സഹിതമുള്ള മറുപടി നൽകി പിഎസ്ജി പ്രസിഡന്റ് ഖലീഫി

ലയണൽ മെസ്സി അർജന്റീനയോടൊപ്പം വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം പിഎസ്ജി ക്ലബ്ബിലേക്ക് മടങ്ങിയെത്തിയിരുന്നു.ലയണൽ മെസ്സി അർഹിക്കുന്ന ഒരു ആദരവ് ക്ലബ്ബിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പരിശീലനത്തിൽ വെച്ച് ടീം അംഗങ്ങൾ മാത്രമായിരുന്നു മെസ്സിയെ ആദരിച്ചിരുന്നത്.ഇത് ലയണൽ മെസ്സിയെ വേദനിപ്പിച്ചിരുന്നു.

അർജന്റീനയിലെ ബാക്കിയുള്ള 25 താരങ്ങൾക്കും ആദരവുകൾ കിട്ടിയപ്പോൾ തനിക്ക് മാത്രം ക്ലബ്ബ് തന്നില്ല എന്നായിരുന്നു മെസ്സി പരാതി പറഞ്ഞിരുന്നത്. അതിൽ തനിക്ക് കുഴപ്പമില്ലെന്നും ലയണൽ മെസ്സി പറഞ്ഞിരുന്നു. മെസ്സിയുടെ ഈ വാക്കുകൾ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.പിഎസ്ജി മെസ്സിയോട് കാണിച്ചത് വീണ്ടും വിമർശനങ്ങൾ ഉയരാൻ ഇടയാക്കുകയും ചെയ്തു.

എന്നാൽ ഇതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫി. ലയണൽ മെസ്സിക്ക് പിഎസ്ജി ആദരവുകൾ നൽകിയിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഫ്രഞ്ച് ദേശീയ ടീമിനെ ബഹുമാനിക്കേണ്ടതുണ്ടെന്നും ഖലീഫി പറഞ്ഞിട്ടുണ്ട്.

പുറത്ത് ഇതേക്കുറിച്ച് ഒരുപാട് സംസാരങ്ങൾ നടക്കുന്നുണ്ട്.ലിയോ മെസ്സി എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ലയണൽ മെസ്സിയെ ട്രെയിനിങ്ങിൽ വച്ചുകൊണ്ട് പിഎസ്ജി അഭിനന്ദിച്ചതും ആദരിച്ചതും നിങ്ങൾ എല്ലാവരും കണ്ടതാണ്. ഞങ്ങൾ അതിന്റെ വീഡിയോ പബ്ലിഷ് ചെയ്തിരുന്നു.എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ ഞങ്ങൾ ഒരു ഫ്രഞ്ച് ക്ലബ്ബാണ്.

അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുത്തിയ രാജ്യത്തെ തീർച്ചയായും നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഫ്രഞ്ച് സഹതാരങ്ങളെയും അവിടുത്തെ ആരാധകരെയും നമ്മൾ മാനിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വലിയ ഒരു പാർട്ടി സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കാതിരുന്നത്, ഇതാണ് വിശദീകരണമായി കൊണ്ട് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി നൽകിയിരിക്കുന്നത്.

ആരാധകരെ പിണക്കാതിരിക്കാൻ വേണ്ടിയായിരുന്നു പിഎസ്ജി ലിയോ മെസ്സിക്ക് ആദരവ് നൽകാതിരുന്നത്. പക്ഷേ വേൾഡ് കപ്പിന് ശേഷമായിരുന്നു മെസ്സിക്ക് ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.

Lionel MessiPSG
Comments (0)
Add Comment