ലയണൽ മെസ്സിക്കൊപ്പം ബാഴ്സയിൽ കുറച്ച് കാലം കളിച്ച യുവ താരമാണ് റിക്കി പുജ്. പിന്നീട് മെസ്സി പിഎസ്ജിയിലേക്കും പുജ് എംഎൽഎസിലേക്കും ചേക്കേറി.ഒരു ചെറിയ ഇടവേളക്ക് ശേഷം രണ്ടുപേരും ഇപ്പോൾ ഒരേ ലീഗിൽ ഒരുമിക്കുകയാണ്.മെസ്സി എംഎൽഎസ് ക്ലബ്ബായ ഇന്റർമിയാമിയുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്. ഇതോടെ എംഎൽഎസിലെ മത്സരങ്ങൾ ഏവരും ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
Riqui Puig laced that top corner💥
— B/R Football (@brfootball) July 9, 2023
(via @MLS)pic.twitter.com/6q7efojs2U
ഇന്ന് നടന്ന മത്സരത്തിൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മിയാമി സമനില വഴങ്ങിയിരുന്നു.റൂണിയുടെ ഡിസി യുണൈറ്റഡിനെയാണ് 2-2 എന്ന നിലയിൽ ഇന്റർ മിയാമി സമനിലയിൽ തളച്ചത്. മറ്റൊരു മത്സരത്തിൽ ലോസ് ആഞ്ചലസ് ഗാലക്സി ഫിലാഡൽഫിയയെ 3-1 തോൽപ്പിച്ചിരുന്നു. ഈ മത്സരത്തിൽ പുജ് ഒരു അതിഗംഭീര ഗോൾ നേടിയിട്ടുണ്ട്.
RIQUI PUIG IS HIM. pic.twitter.com/nYt6VQivJz
— LA Galaxy (@LAGalaxy) July 5, 2023
76ആം മിനുട്ടിൽ പെനാൽറ്റി ബോക്സിന് വെളിയിൽ നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയിൽ തറക്കുകയായിരുന്നു.അസാമാന്യ ഗോൾ ആണ് അദ്ദേഹം നേടിയത്.പുജ് തന്റെ മാരക ഫോം തുടരുകയാണ്. ഇതിന് മുമ്പ് നടന്ന മത്സരത്തിൽ 2-1 LAFC യെ LA ഗാലക്സി തോൽപ്പിച്ചപ്പോൾ വിജയഗോൾ നേടിയത് പുജ് ആയിരുന്നു. ഇങ്ങനെ മികച്ച ഗോളുകളിലൂടെ ആരാധകരുടെ മനം കവരുകയാണ് പുജ് ചെയ്യുന്നത്. മെസ്സിയും ഇവിടെ തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.