കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ ജാലകത്തിൽ വളരെ സജീവമായി പ്രവർത്തിക്കാൻ തന്നെയാണ് സാധ്യത. എന്തെന്നാൽ പല താരങ്ങളും ക്ലബ്ബ് വിടുകയാണ്.മാത്രമല്ല പുതിയ പരിശീലകനെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യമായ താരങ്ങളെ ക്ലബ്ബ് സൈൻ ചെയ്തു നൽകേണ്ടിവരും.
ബ്ലാസ്റ്റേഴ്സ് ഈ ആഴ്ച ഒരു സൈനിങ്ങ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കുമെന്ന് പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു. ഗോവൻ താരമായിരുന്ന നൂഹ് സദൂയിയുടെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹം നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സുമായി ധാരണയിൽ എത്തിയിരുന്നു.
ഇതിനിടെ മറ്റൊരു താരത്തിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം വിഫലമായിട്ടുണ്ട്. പഞ്ചാബ് എഫ്സിയുടെ ടെക്കാം അഭിഷേക് സിങ്ങിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമമാണ് അവർ മുളയിലെ നുള്ളിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് പുറമേ ഈസ്റ്റ് ബംഗാളും ഈ താരത്തിന് വേണ്ടി പഞ്ചാബിന് ഓഫർ നൽകിയിരുന്നു.എന്നാൽ ഈ രണ്ട് ഓഫറുകളും അവർ നിരസിക്കുകയായിരുന്നു.
കേവലം 19 വയസ്സ് മാത്രമുള്ള ഈ താരം റൈറ്റ് ബാക്ക് പൊസിഷനിൽ ആണ് കളിക്കുന്നത്.കഴിഞ്ഞവർഷം നവംബറിലാണ് ഇദ്ദേഹം അരങ്ങേറ്റം നടത്തിയത്.അതിനുശേഷം 10 മത്സരങ്ങളിൽ ഇദ്ദേഹം സ്റ്റാർട്ട് ചെയ്തു. മികച്ച പ്രകടനം നടത്തുന്ന ഇദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിഫലമായിട്ടുള്ളത്. ഇനി റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മറ്റേതെങ്കിലും താരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമോ എന്നത് വ്യക്തമല്ല.