കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേയുടെ ബന്ധപ്പെട്ടുകൊണ്ട് ചില റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള അപ്ഡേറ്റായിരുന്നു വന്നിരുന്നത്. അതായത് ഈ മാസം 2 മത്സരങ്ങൾ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.ചെന്നൈയിൻ എഫ്സി, ഗോവ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ രണ്ടു മത്സരങ്ങളും നടക്കുക.
ഈ രണ്ടു മത്സരങ്ങൾക്കും ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും എന്നാണ് പുറത്തുവരുന്ന റൂമറുകൾ.അതായത് അനുകൂലമായ റിസൾട്ടുകൾ ഈ രണ്ടു മത്സരങ്ങളിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ സ്റ്റാറേയുടെ സ്ഥാനം വരെ നഷ്ടമായേക്കാം എന്നാണ് പുറത്തുവന്നിരുന്നത്. പ്രമുഖ കമന്റെറ്ററായ ഷൈജു ദാമോദരൻ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി ഒരിക്കൽ കൂടി ഇത് തള്ളിക്കളഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഈ റൂമറുകളിൽ കഴമ്പില്ല എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.ഷൈജു നൽകുന്ന വിവരങ്ങൾ ശരിയല്ലെന്നും ഇങ്ങനെ സ്റ്റാറേക്ക് മുന്നിൽ ഒരു അളവുകോൽ നിശ്ചയിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം ഒരു കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
മറ്റൊരു കമന്റിലും ഇക്കാര്യം അഭിക് വ്യക്തമാക്കുന്നുണ്ട്. അതായത് ഈ റൂമറിൽ സത്യമില്ല എന്നാണ് അദ്ദേഹം സത്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ചുരുക്കത്തിൽ പരിശീലകൻ സ്റ്റാറേ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.നിലവിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണി ഒന്നുമില്ല. മാനേജ്മെന്റ് അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം പുലർത്തുന്നുണ്ട്.മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ശ്രമിക്കേണ്ടത്.