സ്റ്റാറേ വളരെ കർക്കശക്കാരൻ,മോശമായി കളിക്കുന്ന ഒരുത്തനും ടീമിൽ കാണില്ല: നിരീക്ഷണവുമായി ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ വിജയം രുചിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുക്കുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് അതിന് രണ്ട് ഗോളുകളിലൂടെ മറുപടി നൽകുകയും വിജയം സ്വന്തമാക്കുകയും ചെയ്തു.
നോഹ,പെപ്ര എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.ഈ വിജയം പരിശീലകൻ സ്റ്റാറേക്ക് ഒരുപാട് ആശ്വാസം നൽകുന്ന ഒരു കാര്യമായിരിക്കും. പോരായ്‌മകൾ ഒരുപാടുണ്ടെങ്കിലും സ്റ്റാറേയിൽ ആരാധകർക്ക് വിശ്വാസം വച്ചു തുടങ്ങിയിട്ടുണ്ട്.അഡ്രിയാൻ ലൂണ വരുന്നതോടുകൂടി ടീം കൂടുതൽ മെച്ചപ്പെടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെ ചില നിരീക്ഷണങ്ങൾ ബ്ലാസ്റ്റേഴ്സ് ഫാൻസ് നടത്തിയിട്ടുണ്ട്.പരിശീലകൻ വളരെ സ്ട്രിക്ട് ആണ് അഥവാ കർക്കശക്കാരനാണ് എന്നാണ് പലരും കണ്ടെത്തിയിട്ടുള്ളത്. മോശം പ്രകടനം നടത്തുന്നവരെ പിടിച്ച് പുറത്തിടാൻ സ്റ്റാറേക്ക് മടിയില്ല എന്നാണ് അവരുടെ നിരീക്ഷണം. ഇന്നലത്തെ സന്ദീപിന്റെ സംഭവം തന്നെയാണ് ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സന്ദീപ് വഴങ്ങിയ മിസ്റ്റേക്ക് ആയിരുന്നു ഗോൾ വഴങ്ങാൻ കാരണമായത്.ഇതോടെ സ്റ്റാറേയുടെ മട്ടും ഭാവവും മാറി.സന്ദീപിനെ പരിശീലകൻ പിൻവലിക്കുകയാണ് ചെയ്തിട്ടുള്ളത്.മാത്രമല്ല മോശം പ്രകടനം നടത്തുന്നവരെ കൂടുതൽ സമയം വെച്ച് പൊറുപ്പിക്കേണ്ടതില്ല എന്ന് തീരുമാനക്കാരനാണ് സ്റ്റാറേ. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് അതെല്ലാം വ്യക്തമാക്കുന്നുണ്ട്.ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ താരങ്ങളെ ആദ്യ പകുതിക്ക് ശേഷം തന്നെ പിൻവലിച്ചിരുന്നു.
ഇന്നലെ ഡാനിഷ് ഉൾപ്പെടെയുള്ള താരങ്ങളെ പിൻവലിച്ചു കൊണ്ടാണ് ഐമനെ പോലെയുള്ള താരങ്ങളെ കൊണ്ടുവന്നത്. കൃത്യമായ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താനും നേരത്തെ സബ്സ്റ്റ്യൂഷനുകൾ നടത്താനും ഈ പരിശീലകന് സാധിക്കുന്നുണ്ട്. കൂടാതെ ലൈനിന് സമീപം വളരെ അഗ്രസീവായി കൊണ്ടാണ് അദ്ദേഹം തുടരുന്നത്. ഇതൊക്കെ ആരാധകർ ഏറെ ശ്രദ്ധിച്ച ഒരു കാര്യമാണ്.