ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു, ഒടുവിൽ പറഞ്ഞ വാക്ക് പാലിക്കാൻ തീരുമാനിച്ചു നിഖിലും കരോലിസ് സ്കിൻകിസും.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത് ബ്ലാസ്റ്റേഴ്സായിരുന്നു.എന്നാൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. എന്തെന്നാൽ തുടർ തോൽവികൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു.

രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലൂടെയാണ് ഇപ്പോൾ ക്ലബ്ബ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ക്ലബ്ബിനെ കൈവിടരുതെന്ന് പരിശീലകനും താരങ്ങളും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥന്മാരിൽ ഒരാളായ നിഖിൽ ബിയും ഈ അഭ്യർത്ഥനയുമായി രംഗത്ത് വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയത്തിലേക്ക് എത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

എന്നാൽ ഈ ട്വീറ്റിന്റെ കമന്റ് ബോക്സിൽ വ്യാപകമായ വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായുള്ള ഒരു ചോദ്യോത്തരവേള അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്.പക്ഷേ ഇക്കാലമത്രമായിട്ടും ഈ ഉറപ്പ് പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതിഷേധം വളരെ വലുതായിരുന്നു. വേറെ കാലത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ട്വീറ്റ് പങ്കുവെച്ച് നിഖിൽ ബിക്ക് തന്റെ കമന്റ് ബോക്സ് അവഗണിക്കാൻ സാധിക്കുമായിരുന്നില്ല.

പറഞ്ഞ വാക്ക് പാലിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.ചോദ്യോത്തരവേള നടത്താൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഈ ഡയറക്ടർക്കൊപ്പം സ്പോട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസും ഉണ്ടാകും. സീസൺ ടിക്കറ്റ് ഉള്ള തിരഞ്ഞെടുക്കുന്ന 100 ആരാധകർക്കാണ് ഈ സെഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഫെബ്രുവരി 24ആം തീയതിയാണ് ഈ ചോദ്യോത്തരവേള സംഘടിപ്പിക്കപ്പെടുക.

ആരാധകർക്ക് ബ്ലാസ്റ്റേഴ്സ്മായുള്ള കാര്യങ്ങൾ ചോദിച്ച് വ്യക്തത വരുത്താനുള്ള ഒരു സെഷനായിരിക്കും ഇത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വനിത ടീമിനെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ടൊക്കെ ഈ ഡയറക്ടർക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അക്കാര്യത്തിലോക്കെ അദ്ദേഹം വിശദീകരണം നൽകേണ്ടതായി വരും. മാത്രമല്ല താരങ്ങളുടെ പകരക്കാരെ സൈൻ ചെയ്തതിൽ പലപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ അസംതൃപ്തരാണ്. ഇക്കാര്യങ്ങളൊക്കെ തന്നെയും അവർ കമന്റ് ബോക്സിൽ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

Kerala Blasters
Comments (0)
Add Comment