മെസ്സിയെ ഉൾപ്പെടുത്താനെ പാടില്ല,ബാലൺഡി’ഓർ ഹാലന്റ്-എംബപ്പേ എന്നിവരിൽ ഒരാൾക്ക് നൽകണം :ഫ്രഞ്ച് താരം

ബാലൺഡി’ഓർ അവാർഡ് ജേതാവിന് അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്.ഈ മാസത്തിന്റെ ഏറ്റവും അവസാനത്തിലാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക. ലയണൽ മെസ്സിക്കാണ് ഏവരും സാധ്യത കൽപ്പിക്കുന്നത്.

എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഏർലിംഗ് ഹാലന്റിന് നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.യഥാർത്ഥത്തിൽ രണ്ടുപേരും കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം തന്നെയാണ് ലയണൽ മെസ്സിയെ ഫേവറേറ്റ് ആക്കുന്നത്.എന്നാൽ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോററായ ഹാലന്റ് ക്ലബ്ബിനൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മൂന്ന് കിരീടങ്ങളും നേടിയിട്ടുണ്ട്.

പക്ഷേ ഫ്രഞ്ച് താരമായ അഡ്രിയാൻ റാബിയോട്ട് ലയണൽ മെസ്സിയെ പരിഗണിക്കുന്നേയില്ല. മറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഹാലന്റ്-എംബപ്പേ എന്നിവർക്കിടയിലാണ് മത്സരം നടക്കേണ്ടതെന്നും ഈ രണ്ടുപേരിൽ ഒരാൾക്ക് നൽകണമെന്നുമാണ് ഉള്ളത്.സ്പോർട്ടിങ് ലെവലിനെ പരിഗണിക്കണം എന്നാണ് റാബിയോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലയണൽ മെസ്സിക്ക് ഇത്തവണ ബാലൺഡി’ഓർ ലഭിക്കുമെന്ന് പലരും പറയുന്നത് ഞാൻ കേട്ടു.പക്ഷേ സ്പോട്ടിംഗ് ലെവൽ പരിഗണിക്കുകയാണെങ്കിൽ എംബപ്പേ-ഹാലന്റ് എന്നിവർ തമ്മിലാണ് മത്സരം നടക്കേണ്ടത്.ഈ രണ്ടുപേരിൽ ഒരാളെ പറയുക എന്നത് വളരെ സങ്കീർണമായ കാര്യമാണ്.നമ്മൾ എന്തിന് പരിഗണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നൽകേണ്ടത്. പലരും അംഗീകരിക്കില്ല എന്ന് എനിക്കറിയാം, പക്ഷേ ഈ രണ്ടു താരങ്ങളിൽ ഒരാൾക്കാണ് നൽകേണ്ടത്,റാബിയോട്ട് പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ റാബിയോട്ട് ഉൾപ്പെട്ട ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. ആ കിരീടം തന്നെയാണ് ലയണൽ മെസ്സിക്ക് ഇവിടെ മുൻതൂക്കം നൽകുന്നത്. അതേ സമയം വ്യക്തിഗതമായി മികച്ച കണക്കുകൾ അവകാശപ്പെടാൻ എംബപ്പേക്ക് സാധിക്കുന്നുണ്ടെങ്കിലും കിരീടങ്ങൾ ഇല്ലാത്തത് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.

Ballon d'orErling HaalandKylian MbappeLionel Messi
Comments (0)
Add Comment