വിമർശനവുമായി കെപി രാഹുൽ :ഒരു ക്രിക്കറ്റർ ഒരു സീസണിൽ സമ്പാദിക്കുന്നതാണ് ഫുട്ബോളർ ജീവിതകാലത്ത് മൊത്തമായി സമ്പാദിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് കെപി രാഹുൽ.മലയാളി താരമായ ഇദ്ദേഹത്തിന് ഇന്റർനാഷണൽ ഡ്യൂട്ടി കാരണം ക്ലബ്ബിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഈ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

കുറഞ്ഞ സമയം മാത്രമാണ് രാഹുലിന് കഴിഞ്ഞ മത്സരം കളിക്കാൻ സാധിച്ചത്. 85ആം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് താരത്തെ കൊണ്ടുവന്നിരുന്നത്.മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ മികച്ച പ്രകടനം നടത്തി എന്നുള്ളത് ആരാധകർക്ക് ആശാവഹമായ കാര്യമാണ്.

പുതുതായുള്ള ഒരു പോഡ് കാസ്റ്റിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് മലയാളി താരം സംസാരിച്ചിട്ടുണ്ട്. അതിലൊന്ന് ഇന്ത്യയിലെ ക്രിക്കറ്റും ഫുട്ബോളും തമ്മിലുള്ള അന്തരത്തെ കുറിച്ചാണ്.ഒരു ക്രിക്കറ്റർ ഒരു സീസണിൽ സമ്പാദിക്കുന്നതാണ് ഫുട്ബോളർ ജീവിതകാലത്ത് മൊത്തമായി സമ്പാദിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അത്രയും വലിയ അന്തരം ഇന്ത്യയിൽ ക്രിക്കറ്റും ഫുട്ബോളും തമ്മിൽ നിലനിൽക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ ഒരു സീസണിൽ ഒരു ക്രിക്കറ്റർ സമ്പാദിക്കുന്നത് എന്താണോ, ഒരുപക്ഷേ അതായിരിക്കും ഒരു ഫുട്ബോൾ താരത്തിന് തന്റെ കരിയറിൽ മുഴുവനായിട്ടും സമ്പാദിക്കാൻ സാധിക്കുക, ഇതായിരുന്നു ദിസ് ഈസ് നോട്ട് പോഡ്കാസ്റ്റിൽ രാഹുൽ പറഞ്ഞിട്ടുള്ളത്.

ഒരുപക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് നമുക്ക് യോജിക്കേണ്ടിവരും. കാരണം ഇന്ത്യയിൽ ഫുട്ബോളിനേക്കാൾ വേരോട്ടമുള്ളത് ക്രിക്കറ്റിനു തന്നെയാണ്. അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളെക്കാൾ വലിയ മൂല്യം ക്രിക്കറ്റ് താരങ്ങൾക്ക് ഇവിടെ കൽപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ സമീപകാലത്ത് കൂടുതൽ പ്രാധാന്യം ഇന്ത്യൻ ഫുട്ബോളിന് ലഭിക്കുന്നു എന്നുള്ളത് തീർച്ചയായും ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്.

indian FootballKerala BlastersRahul Kp
Comments (0)
Add Comment