കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.തായ്‌ലാൻഡിലാണ് ക്ലബ്ബ് ഉള്ളത്.പ്രീ സീസണിന് വേണ്ടി പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഭൂരിഭാഗം താരങ്ങളും ഉൾപ്പെട്ടിരുന്നു. ഭൂരിഭാഗം പേരും ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. പരിശീലകൻ മികയേൽ സ്റ്റാറെയുടെ നേതൃത്വത്തിലാണ് പ്രീ സീസൺ ക്യാമ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ കെപി രാഹുൽ ടീമിനോടൊപ്പം ഉണ്ട്. അദ്ദേഹത്തെക്കുറിച്ച് നിരവധി റൂമറുകൾ പ്രചരിച്ചിരുന്ന ഒരു സമയമാണ് ഇത്. അദ്ദേഹം ക്ലബ്ബ് വിടും എന്നായിരുന്നു റൂമറുകൾ. മറ്റ് ചില ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും രാഹുൽ ക്ലബ്ബിൽ തന്നെ തുടരും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെ താരങ്ങൾക്ക് രാഹുൽ ഒരു മെസ്സേജ് നൽകിയിട്ടുണ്ട്. നമുക്ക് എല്ലാവർക്കും പോരാടാം എന്നാണ് അദ്ദേഹത്തിന്റെ മെസ്സേജ്. ഇത് തന്റെ ആറാമത്തെ സീസൺ ആണെന്നും നമ്മൾ ഒരു കുടുംബമാണെന്നും രാഹുൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഒരിക്കൽ കൂടി ഇവിടെ എത്താൻ കഴിഞ്ഞത് സന്തോഷം നൽകുന്ന കാര്യമാണ്.ഇത് ക്ലബ്ബിനോടൊപ്പമുള്ള എന്റെ ആറാമത്തെ വർഷമാണ്.നമ്മൾ ഒരു കുടുംബമാണ്.നമുക്ക് ഒരുമിച്ച് നിന്ന് പോരാടാം. പുതിയ താരങ്ങൾക്ക് എല്ലാം ഞാൻ സ്വാഗതമോതുന്നു,ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
രാഹുൽ ക്ലബ്ബിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മൂന്ന് ആഴ്ച്ച തായ്‌ലാൻഡിൽ ചിലവഴിച്ച ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക. അതിനുശേഷം ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സിനെ നമുക്ക് കാണാൻ സാധിക്കുക.