കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗംഭീര വിജയം നേടിക്കൊണ്ടാണ് തങ്ങളുടെ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരാളികളെ ശരിക്കും വട്ടം കറക്കി. മത്സരത്തിൽ തിളങ്ങിയത് സൂപ്പർ താരം നോവ സദോയി തന്നെയാണ്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു.
മികച്ച പ്രകടനമാണ് നോവ മത്സരത്തിൽ നടത്തിയിട്ടുള്ളത്. ഇതിനുപുറമേ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം മലയാളി താരമായ രാഹുൽ കെപി ഗോൾ കണ്ടെത്തി എന്നുള്ളതിലാണ്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് രാഹുൽ ഗോൾ നേടുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഗോൾ വരുന്നത്.35 മത്സരങ്ങൾക്കിടയിൽ താരം നേടുന്ന രണ്ടാമത്തെ ഗോൾ മാത്രമാണ് ഇത്.
ഈ ഗോളിന്റെ ക്രെഡിറ്റ് നൽകേണ്ടത് നോവ സദോയിക്കാണ്. അദ്ദേഹമാണ് ആ അവസരം ഉണ്ടാക്കിയെടുത്തത്. ഫിനിഷ് ചെയ്യേണ്ട ജോലി മാത്രമായിരുന്നു രാഹുലിന് ഉണ്ടായിരുന്നത്. അത് അദ്ദേഹം പിഴവുകൾ ഒന്നും കൂടാതെ നടപ്പിലാക്കുകയും ചെയ്തു.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ കെപി.ആ ഗോൾ നേടിയതിനുശേഷം വലിയ ഒരു ആശ്വാസം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസമായിരുന്നു അത്.
എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. അതിനുശേഷം തനിക്ക് ആ ഗോൾ നേടാൻ അവസരം ഒരുക്കിത്തന്ന നോവയോട് രാഹുൽ നന്ദി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഐ ലവ് യു എന്ന് പറഞ്ഞുകൊണ്ട് ഹഗ് ചെയ്യുകയാണ് രാഹുൽ ചെയ്തിട്ടുള്ളത്. തീർച്ചയായും നോവയോടുള്ള നന്ദിയും കൃതാർത്ഥതയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.നോവ യാതൊരു സെൽഫിഷ് കാണിക്കാതെ രാഹുലിന് ഗോൾ അടിക്കാനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു ചെയ്തിരുന്നത്. ഏതായാലും ഇതെല്ലാം ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ കാര്യമാണ്.