കഴിഞ്ഞ മത്സരം വീക്ഷിക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി സ്റ്റേഡിയത്തിൽ എത്തിയത് 18000ൽ അധികം ആരാധകരായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള വരവ് നന്നേ കുറഞ്ഞിരുന്നു. ഐഎസ്എലിന്റെ ആദ്യഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും 30,000ത്തിനു മുകളിൽ ആരാധകർ ഉണ്ടായിരുന്നു.പക്ഷേ തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ആരാധകരിൽ പലരും ക്ലബ്ബിനെ കൈവിടുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ആദ്യ പകുതി കാണുമ്പോൾ തീർച്ചയായും അത് ശരിയായിരുന്നു എന്ന് തോന്നും. പക്ഷേ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ പോരാട്ടവീര്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തകർപ്പൻ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ നടത്തിയത്.4 ഗോളുകൾ നേടിക്കൊണ്ട് വിജയം ബ്ലാസ്റ്റേഴ്സ് പിടിച്ച് വാങ്ങുകയായിരുന്നു.
മത്സരം കാണാൻ എത്തിയ ആരാധകർക്കെല്ലാം അസാധാരണമായ അനുഭൂതിയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള ഒരു വിജയം നേടാൻ കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്രയും മികച്ച ഒരു അനുഭവമാണ് ഈ മത്സരം നേരിട്ട് വീക്ഷിച്ചതിലൂടെ ആരാധകർക്ക് ലഭിച്ചത്. മത്സരം സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് മിസ് ചെയ്ത ആരാധകരുടെ കാര്യത്തിൽ ഒരു മെസ്സേജ് കേരള ബ്ലാസ്റ്റേഴ്സ് താരമായ രാഹുൽ കെപി നേരത്തെ നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇങ്ങനെയായിരുന്നു.
എനിക്കറിയാം ഞങ്ങൾ വേൾഡ് കപ്പ് കിരീടം നേടിയിട്ടില്ല എന്നത്. പക്ഷേ ഇന്നത്തെ മത്സരം സ്റ്റേഡിയത്തിൽ വന്നുകൊണ്ട് നേരിട്ട് വീക്ഷിക്കുന്നത് നഷ്ടപ്പെടുത്തിയവർക്ക് വേണ്ടി ഒരു രണ്ടര മിനിറ്റ് മൗനം ആചരിക്കൂ, ഇതായിരുന്നു മത്സരം അവസാനിച്ച ഉടനെ രാഹുൽ സ്റ്റോറി ഇട്ടിരുന്നത്. സ്റ്റേഡിയത്തിൽ വരാതെ ഇരുന്നവർക്ക് ഒരു വലിയ നഷ്ടമാണ് സംഭവിച്ചത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
ഇനി അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുക ബംഗളൂരു എഫ്സിയെയാണ്.അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ അവരെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. അവരുടെ മൈതാനത്ത് വച്ചുകൊണ്ട് ബംഗളുരുവിനെ തോൽപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം