കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഇക്കാലമത്രയും നിരാശ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എന്തെന്നാൽ ഒൻപത് സീസണുകൾ കളിച്ചിട്ടും ഇതുവരെ കിരീടങ്ങൾ ഒന്നും ഐഎസ്എല്ലിൽ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമല്ല, ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും ഷെൽഫിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
ഇത്തവണ അതിന് വിരാമം കുറിക്കാനാവുമോ എന്നത് ആരാധകർ പതിവുപോലെ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒരുതവണ പോലും കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഒരു കിരീടം നേടുക എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും താരങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി സൂപ്പർതാരമായ രാഹുൽ കെപിയും അത് പങ്കുവെച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കിരീടം നേടിയാൽ അതായിരിക്കും തന്റെ കരിയറിലെ ഏറ്റവും വലിയ അസുലഭ മുഹൂർത്തമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. ഐഎസ്എൽ ബ്ലാസ്റ്റേഴ്സ് നേടിയ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ജാക്ക് ഗ്രീലിഷ് ആഘോഷിച്ച പോലെ താൻ ആഘോഷിക്കുമെന്നും രാഹുൽ പറഞ്ഞിട്ടുണ്ട്.
Rahul KP 🗣️ "If we win ISL, I will do some crazy stuff like Jack Grealish does" [This Is Not Podcast] #KBFC
— KBFC XTRA (@kbfcxtra) October 11, 2023
ഞങ്ങൾ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയാൽ, ഞാൻ ജാക്ക് ഗ്രീലിഷ് ആഘോഷിച്ച പോലെ ക്രെസിയായിട്ട് കിരീടനേട്ടം ആഘോഷിക്കും. ഞങ്ങൾക്ക് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാനാവുകയും അതിന്റെ ഭാഗമായി കൊണ്ട് എനിക്ക് ഗോളുകൾ നേടാനാവുകയും കഴിഞ്ഞാൽ അതായിരിക്കും എന്റെ കരിയറിലെ ഏറ്റവും വലിയ അസുലഭ മുഹൂർത്തം. അണ്ടർ 17 വേൾഡ് കപ്പിൽ കളിച്ചതിനു മുകളിലായിരിക്കും അത് നിലനിൽക്കുക,ഇതാണ് രാഹുൽ കെപി പറഞ്ഞിട്ടുള്ളത്.
🎙️ Jack Grealish on his celebrations after the treble:
— Football Tweet ⚽ (@Football__Tweet) June 21, 2023
"I don't think it is a party boy thing. I would never sit here and lie to you and say 'Yeah, I don't drink and I don't party' because I do but then there's so many people that will come here and say to you 'I don't do this,… pic.twitter.com/TffjHUdcLO
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ട്രിബിൾ കിരീടം നേട്ടമായിരുന്നു ആഘോഷിച്ചിരുന്നത്.പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമൊക്കെ അവർ നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ ഏറ്റവും കൂടുതൽ ആഘോഷിച്ചത് ജാക്ക് ഗ്രീലിഷായിരുന്നു.മദ്യപിച്ച് മദോൻമത്തനായി കൊണ്ടായിരുന്നു ഗ്രീലിഷ് ആഘോഷിച്ചിരുന്നത്. അതുപോലെ പരിധികളില്ലാതെ ആഘോഷിക്കണമെന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
We need a documentary on Jack Grealish post 2022/23 season celebrations. pic.twitter.com/nt9hlErylN
— Barstool Football (@StoolFootball) June 13, 2023