Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കൊതിക്കുന്നു, ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ:രാഹുൽ കെപി

9,543

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് കെപി രാഹുൽ.മലയാളി താരമായ ഇദ്ദേഹത്തിന് ഇന്റർനാഷണൽ ഡ്യൂട്ടി കാരണം ക്ലബ്ബിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഈ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

കുറഞ്ഞ സമയം മാത്രമാണ് രാഹുലിന് കഴിഞ്ഞ മത്സരം കളിക്കാൻ സാധിച്ചത്. 85ആം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് താരത്തെ കൊണ്ടുവന്നിരുന്നത്.മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ മികച്ച പ്രകടനം നടത്തി എന്നുള്ളത് ആരാധകർക്ക് ആശാവഹമായ കാര്യമാണ്.

ഏതായാലും കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് പുതിയ ഒരു പോഡ് കാസ്റ്റിൽ ഒരുപാട് കാര്യങ്ങൾ രാഹുൽ പറഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഒരുപാട് താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കൊതിക്കുന്നു എന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.ദിസ് ഈസ് നോട്ട് പോഡ്കാസ്റ്റ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകരാണ്. കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ഒരു ക്ലബ്ബിനുവേണ്ടി കളിക്കുക എന്നുള്ളത് തീർത്തും അമേസിങ് ആയിട്ടുള്ള ഒരു കാര്യമാണ്.ഈ ക്ലബ്ബിനുവേണ്ടി കളിക്കാൻ കഴിയുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കൊതിക്കുന്ന ഒരുപാട് താരങ്ങൾ ഇവിടെയുണ്ട്,ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.

തീർച്ചയായും വലിയ ആരാധക പിന്തുണ മറ്റുള്ളവരിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുള്ള പല താരങ്ങളും തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ കഴിഞ്ഞതിനെ കാണുന്നതിനെ കാണുന്നത്.മോശമല്ലാത്ത രൂപത്തിൽ ഈ സീസണിന് തുടക്കം കുറിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.