രാഹുലും പോകുന്നു, മറ്റൊരു ക്ലബ്ബുമായി ചർച്ചകൾ തുടങ്ങി!
കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് പുറത്ത് വരുന്ന റൂമറുകൾ നിരവധിയാണ്.കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായി വ്യക്തമായത്. എന്നാൽ ക്ലബ്ബിന്റെ പുതിയ പരിശീലകൻ ആരാണ് വ്യക്തമല്ല. അതുമായി ബന്ധപ്പെട്ട റൂമറുകൾ പലതും വന്നിരുന്നുവെങ്കിലും അതിലൊന്നും കഴമ്പില്ല എന്നത് തെളിഞ്ഞിരുന്നു.
പക്ഷേ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം പല പ്രധാനപ്പെട്ട താരങ്ങളും ഉണ്ടാവില്ല എന്നത് ഉറപ്പാണ്. കാരണം മറ്റുള്ള ക്ലബ്ബുകൾ ബ്ലാസ്റ്റേഴ്സിനെ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നുണ്ട്.പല താരങ്ങളെയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.അഡ്രിയാൻ ലൂണ,ദിമി എന്നിവരെ റാഞ്ചാൻ വേണ്ടിയുള്ള ശ്രമങ്ങൾ പോലും സജീവമാണ്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ 18 മത്സരങ്ങൾ കളിച്ച താരമാണ് രാഹുൽ കെപി.എന്നാൽ കേവലം ഒരു അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ഈ താരത്തിന് ലഭിച്ചിരുന്നു. യാതൊരുവിധ ഇമ്പാക്ട് ഉണ്ടാക്കാത്തതിനാൽ അദ്ദേഹത്തെ ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.
പക്ഷേ രാഹുൽ തന്നെ ഇപ്പോൾ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.അദ്ദേഹം മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മികച്ച ഓഫർ ലഭിച്ചാൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടു കൊണ്ട് ഗോവയിലേക്ക് ചേക്കേറും.പക്ഷേ ചർച്ചകളിൽ ഇനിയും പുരോഗതി കാണേണ്ടതുണ്ട്.
ഇന്ത്യൻ ആരോസിലൂടെ വളർന്ന് വന്ന താരമാണ് രാഹുൽ. പിന്നീടാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ആദ്യമൊക്കെ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം താഴേക്ക് വരികയായിരുന്നു.ഏതായാലും രാഹുൽ തന്റെ ഭാവിയുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കും എന്നത് കാത്തിരുന്നു കാണാം.