തനിക്ക് ഇവാനെ പോലെയല്ല സ്റ്റാറേ: വിശദീകരിച്ച് രാഹുൽ!
കഴിഞ്ഞ സീസണിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമാണ് കെപി രാഹുൽ.അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു.ഒരു ഗോൾ പോലും കഴിഞ്ഞ സീസണിൽ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനത്തിനും ആറ്റിറ്റ്യൂഡിനും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതോടെ റൂമറുകളും പ്രചരിച്ചു.
രാഹുൽ ക്ലബ് വിടും എന്നൊക്കെയായിരുന്നു റൂമറുകൾ. എന്നാൽ അദ്ദേഹം ക്ലബ്ബിനകത്ത് തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ കാരണം പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയുടെ വരവ് തന്നെയാണ്. അദ്ദേഹം ഈ താരത്തെ ഒരുപാട് സഹായിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളിലും രാഹുൽ ക്ലബ്ബിന് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.
ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകനായ ഇവാനും സ്റ്റാറേയും തനിക്ക് ഒരുപോലെ അല്ല എന്നുള്ള കാര്യം രാഹുൽ തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.സ്റ്റാറേ തന്നെ ഒരുപാട് സഹായിക്കുന്നുണ്ടെന്നും സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് രാഹുൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘ എന്നെ സംബന്ധിച്ചിടത്തോളം ഇവാനും സ്റ്റാറേയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.മറ്റുള്ളവർക്ക് അങ്ങനെയാണോ എന്നുള്ളത് എനിക്കറിയില്ല. പക്ഷേ സ്റ്റാറേ വന്നതിനുശേഷം അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങളെ പഠിപ്പിച്ചു.എന്നെ ഒരുപാട് സഹായിച്ചു.എന്നോട് എപ്പോഴും സംസാരിക്കും. എന്നെ എപ്പോഴും സപ്പോർട്ട് ചെയ്യും ‘ഇതാണ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
അതായത് മുൻപ് ഇവാനിൽ നിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ പിന്തുണ തനിക്ക് പുതിയ പരിശീലകനിൽ നിന്നും ലഭിക്കുന്നു എന്നാണ് ഈ താരം വ്യക്തമാക്കിയിട്ടുള്ളത്.രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചുവെങ്കിലും ഗോളുകളോ അസിസ്റ്റുകളോ നേടാൻ രാഹുലിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം. വരുന്ന മത്സരങ്ങളിൽ ഇതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അത് അത്യാവശ്യവുമാണ്.