കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആരാധകർ ഉള്ളത്.പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തം മൈതാനത്ത് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു തോൽവി.ഒരു ഗോളും ഒരു അസിസ്റ്റും നേടി ക്കൊണ്ട് ലൂക്ക മേയ്സൺ ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു.
എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ അദ്ദേഹത്തെ ചെയ്യുകയായിരുന്നു. തുടർന്ന് താരത്തിന്റെ താടിയെല്ലിന് പൊട്ടൽ ഉണ്ടായി. രണ്ട് പൊട്ടലുകളാണ് ഉള്ളത്. അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. ആറ് ആഴ്ച മുതൽ 8 ആഴ്ച വരെ ലൂക്ക പുറത്തിരിക്കേണ്ടിവരും എന്നത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.രാഹുൽ നടത്തിയ ഫൗളിൽ പഞ്ചാബ് ഒട്ടും സംതൃപ്തരല്ല.
തികച്ചും അനാവശ്യമായ ഫൗൾ ആണ് രാഹുൽ നടത്തിയത് എന്ന് പഞ്ചാബ് എഫ്സിയുടെ ഡയറക്ടർ പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാഹുലിനെതിരെ മറ്റു ആരാധകരുടെ പ്രതിഷേധം കടുക്കുകയാണ്.രാഹുൽ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു പ്രവർത്തിയാണ് എന്നാണ് പലരും ആരോപിക്കുന്നത്.ഇതിന് തക്കതായ ഒരു ശിക്ഷ രാഹുലിന് നൽകണമെന്നും പലരും ആരോപിക്കുന്നുണ്ട്.
മത്സരത്തിൽ യെല്ലോ കാർഡ് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിൽ കൂടുതൽ ശിക്ഷകൾ കൽപ്പിക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. ചുരുങ്ങിയത് 3 മത്സരങ്ങളിൽ നിന്നെങ്കിലും ഈ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വിലക്കണമെന്ന് പലരും ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ AIFF തീരുമാനങ്ങൾ ഒന്നും കൈകൊണ്ടിട്ടില്ല.
ഏതായാലും പഞ്ചാബ് ഇനിയുള്ള മത്സരങ്ങൾ ലൂക്കയുടെ അഭാവത്തിലാണ് കളിക്കുക.അത് അവരെ സംബന്ധിച്ചിടത്തോളം വളരെ തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്. ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക വരുന്ന ഞായറാഴ്ചയാണ്. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം കൊച്ചിയിൽ വച്ചുകൊണ്ട് തന്നെയാണ് നടക്കുക.