രണ്ടുപേർക്കും ബുദ്ധിമുട്ടായിരിക്കും,പ്രവചിച്ച് സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയെയാണ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ചത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. മൂന്ന് തോൽവികൾക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്.

ടീം ഒന്നടങ്കം കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ മത്സരത്തിലും ആരാധകർ അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗോവയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയും. അതുകൊണ്ടുതന്നെ ഇത് ഒരു സുവർണ്ണാവസരമായി ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ഈ മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേ മത്സരത്തെക്കുറിച്ച് ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം ബുദ്ധിമുട്ടായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എന്നാൽ എതിരാളികളായ ഗോവക്കും ഈ മത്സരം ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് ഒരു കടുത്ത മത്സരമായിരിക്കും നടക്കുക എന്നാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ളത്.

ഗോവ നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഉള്ളത്.എട്ടുമത്സരങ്ങളിൽ നിന്നും മൂന്ന് വിജയങ്ങളാണ് അവർ നേടിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് 9 മത്സരങ്ങളിൽ നിന്നാണ് മൂന്ന് വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്. ഈ മത്സരത്തിന് ശേഷം വളരെ പ്രധാനപ്പെട്ട എവേ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹോം മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരമാവധി പോയിന്റുകൾ നേടേണ്ടതുണ്ട്.

Karolis SkinkysKerala Blasters
Comments (0)
Add Comment