സൂപ്പർ ലീഗ് കേരളയാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.6 ടീമുകളാണ് സൂപ്പർ ലീഗ് കേരളയിലെ ആദ്യ എഡിഷനിൽ ഏറ്റുമുട്ടുന്നത്. കൊച്ചിയിലും മഞ്ചേരിയിലും വെച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടീമുകൾ ഇപ്പോൾ പരിശീലകരേയും താരങ്ങളെയും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണ്.
ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്നുണ്ട്. മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച പല താരങ്ങളും സൂപ്പർ ലീഗ് കേരളയിൽ എത്തുന്നുണ്ട്. മുമ്പ് ഐഎസ്എല്ലിൽ ഉണ്ടായിരുന്ന പരിശീലകരെയും എത്തിക്കാൻ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.വലിയ രൂപത്തിലുള്ള ഒരുക്കങ്ങൾ തന്നെയാണ് സംഘാടകർ സൂപ്പർ ലീഗ് കേരളയിലെ ആദ്യ സീസണിന് നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് മാർക്കസ് മർഗുലാവോ പങ്കുവെച്ചിട്ടുണ്ട്. അതായത് നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച ബ്രസീലിയൻ മധ്യനിര താരം റാഫേൽ അഗുസ്റ്റോയാണ് ഇപ്പോൾ സൂപ്പർ ലീഗ് കേരളയിലെത്തിയിട്ടുള്ളത്. അദ്ദേഹം കൊച്ചിയിൽ കളിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഈ താരത്തെക്കൂടി നമുക്ക് സൂപ്പർ ലീഗ് കേരളയിൽ കാണാൻ സാധിക്കും.
ചെന്നൈക്ക് വേണ്ടിയും ബംഗളൂരുവിനെ വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് അഗുസ്റ്റോ. 6 വർഷക്കാലമാണ് അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായിരുന്നത്. രണ്ട് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.ഒരു ചെറിയ ഇടവേളക്ക് ശേഷം അദ്ദേഹം ഒരിക്കൽ കൂടി ഇന്ത്യൻ ഫുട്ബോളിലേക്ക് മടങ്ങിയെത്തുകയാണ്.