വീണ്ടും റയലിനെ രക്ഷിച്ച് ബെല്ലിങ്ഹാം,ഏഴ് ഗോളുകൾക്കൊടുവിൽ ബയേൺ യുണൈറ്റഡിനെ തോൽപ്പിച്ചു, തകർപ്പൻ വിജയവുമായി ആഴ്സണൽ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയിട്ടുണ്ട്.യൂണിയൻ ബെർലിനെയാണ് റയൽ പരാജയപ്പെടുത്തിയത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ട്രയൽ മാഡ്രിഡ് വിജയിച്ചത്.ഒരിക്കൽ കൂടി ബെല്ലിങ്ഹാം റയലിനെ രക്ഷിക്കുകയായിരുന്നു.

മത്സരത്തിന്റെ 94ആം മിനുട്ടിലാണ് ബെല്ലിങ്ഹാമിന്റെ വിജയ ഗോൾ പിറന്നത്. ബോക്സിനകത്ത് റീബൗണ്ട് ആയിക്കൊണ്ട് ലഭിച്ച ബോൾ ബെല്ലിങ്ഹാം ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിൽ റയൽ മികച്ച പ്രകടനം നടത്തിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ കഴിയാതെ പോവുകയായിരുന്നു.

മറ്റൊരു വമ്പൻ പോരാട്ടത്തിൽ ബയേൺ വിജയിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബയേൺ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ തന്നെ യുണൈറ്റഡ് രണ്ടു ഗോളുകൾ വഴങ്ങിയിരുന്നു. തിരിച്ചുവരാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും തോൽവി ഒഴിവാക്കാൻ യുണൈറ്റഡിന് കഴിഞ്ഞില്ല.

ആകെ ഏഴു ഗോളുകളാണ് ഈ മത്സരത്തിൽ പിറന്നത്. ആദ്യപകുതിയിൽ സാനെ,ഗ്നാബ്രി എന്നിവർ ബയേണിന് ലീഡ് നേടിക്കൊടുത്തു. യുണൈറ്റഡ് ഗോൾകീപ്പർ ഒനാനയുടെ പിഴവും അവർക്ക് വിനയാവുകയായിരുന്നു. പിന്നീട് ഹൊയ്ലുണ്ട് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും കെയ്നിന്റെ പെനാൽറ്റി ഗോൾ വന്നതോടെ 3-1 ആയി.പിന്നീട് കാസമിറോ യുണൈറ്റഡിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയെങ്കിലും അതിനിടെ ടെൽ ഒരു ഗോൾ നേടിയതോടെ മത്സരം 4-3 എന്ന സ്കോറിലാണ് അവസാനിച്ചത്.

ആഴ്സണൽ ഗംഭീര വിജയത്തോടുകൂടി ചാമ്പ്യൻസ് ലീഗിന് ആരംഭം കുറിച്ചിട്ടുണ്ട്. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ആഴ്സണൽ PSV യെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റം വീതം നേടിയ സാക്ക,ഒഡേഗാർഡ്,ട്രോസാർഡ് എന്നിവരാണ് ആഴ്സണലിന് വേണ്ടി തിളങ്ങിയത്. ഗബ്രിയേൽ ജീസസും ഒരു ഗോൾ നേടിയിട്ടുണ്ട്. ഫസ്റ്റ് ഹാഫിൽ തന്നെ മൂന്ന് ഗോളുകൾ നേടി കൊണ്ട് ആഴ്സണൽ വിജയം ഉറപ്പിച്ചിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഇന്റർമയാമി വിജയിച്ചിട്ടുണ്ട്.ടോറോന്റോയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്.ഫകുണ്ടോ ഫാരിയാസ്,റോബർട്ട് ടൈലർ (2),ക്രമാസ്ക്കി എന്നിവരാണ് ഗോളുകൾ നേടിയത്.മെസ്സി,ആൽബ എന്നിവരെ മത്സരത്തിന്റെ 36ആം മിനിറ്റിൽ തന്നെ കോച്ച് പിൻവലിക്കുകയായിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങൾ കൊണ്ടാണ് പിൻവലിച്ചത് എന്നാണ് സൂചനകൾ.ഇവരുടെ അഭാവത്തിലും മയാമി ഗോളുകൾ നേടിക്കൊണ്ട് വിജയത്തിലേക്ക് എത്തുകയായിരുന്നു.

Fc BayernManchester UnitedReal Madrid
Comments (0)
Add Comment