എംബപ്പേയുടെ വരവ്,ജൂഡ് ബെല്ലിങ്ങ്ഹാം പിറകിലേക്ക് ഇറങ്ങേണ്ടി വരും,ഈ സീസൺ ആവർത്തിക്കാൻ ബുദ്ധിമുട്ടും!
അടുത്ത സീസൺ മുതലാണ് റയൽ മാഡ്രിഡിന് വേണ്ടി ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ കളിച്ചു തുടങ്ങുക.പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബ് വിടുകയാണ് എന്നുള്ള കാര്യം എംബപ്പേ അറിയിച്ചിരുന്നു. റയൽ മാഡ്രിഡിലേക്കാണ് എന്നത് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.പക്ഷേ അത് ഉറപ്പായി കഴിഞ്ഞ ഒരു കാര്യമാണ്.
എംബപ്പേ വരുമ്പോൾ റയൽ മാഡ്രിഡിന്റെ മുന്നേറ്റത്തിൽ കാര്യമായ മാറ്റങ്ങൾ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് നടത്തേണ്ടി വന്നേക്കും.റോഡ്രിഗോ,വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരിൽ ഒരാൾക്ക് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് പലരും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് വന്നിട്ടുണ്ട്.എംബപ്പേ വരുമ്പോൾ ബെല്ലിങ്ങ്ഹാമിനെ പുറകിലേക്ക് ഇറക്കാനാണ് കാർലോ ആഞ്ചലോട്ടിയുടെ പദ്ധതി.
അതായത് ഈ സീസണിൽ ബെല്ലിങ്ങ്ഹാം ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിലാണ് കളിച്ചത്. രണ്ട് വിങ്ങുകളിലും വിനിയും റോഡ്രിഗോയുമായിരുന്നു ഉണ്ടായിരുന്നത്. ഒരു പ്രോപ്പർ നമ്പർ നയൻ സ്ട്രൈക്കർ റയൽ മാഡ്രിഡിൽ ഇല്ലാത്തതു കൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന് കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെയാണ് ഈ സീസണിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.
23 ഗോളുകളും 12 അസിസ്റ്റുകളും ഈ താരം ഈ സീസണിൽ നേടിയത് മുന്നേറ്റത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായതുകൊണ്ടാണ്.പക്ഷേ അടുത്ത സീസണിൽ അത് നടക്കില്ല.എംബപ്പേ വരുന്നതുകൊണ്ട് തന്നെ ആഞ്ചലോട്ടി ഫോർമേഷനിൽ മാറ്റങ്ങൾ വരുത്തിയേക്കും.ബെല്ലിങ്ങ്ഹാമിനെ പിറകിലേക്ക് വലിച്ച് അദ്ദേഹത്തിന്റെ യഥാർത്ഥ പൊസിഷനായ സെൻട്രൽ മിഡ്‌ഫീൽഡർ റോളിലാണ് കളിപ്പിക്കുക.അതായത് ആ അറ്റാക്കിങ് മിഡ്‌ഫീൽഡറുടെ സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ടാവില്ല.
പക്ഷേ ഇങ്ങനെ വരുമ്പോൾ എംബപ്പേക്കൊപ്പം റോഡ്രിഗോക്കും വിനിക്കും കളിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്രയധികം സൂപ്പർ താരങ്ങളെ മാനേജ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ആഞ്ചലോട്ടി നല്ല രീതിയിൽ അത് കൈകാര്യം ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.