റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ വമ്പൻ തോൽവിയാണ് റയലിനെ കാത്തിരുന്നിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയോട് പരാജയപ്പെട്ടത്.വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ തീർത്തും നാണം കെടുകയായിരുന്നു.മികച്ച രൂപത്തിൽ കളിച്ചെങ്കിലും ഗോൾ നേടാനാവാതെ പോയതാണ് റയലിന് തിരിച്ചടിയായത്.
ആദ്യം ഡെമ്പലെയാണ് ഗോൾ നേടിയത്. പിന്നീട് 85ആം മിനുട്ടിൽ ഫെർമിൻ ലോപ്പസ് നേടിയ ഗോളിലൂടെയാണ് ബാഴ്സലോണ വിജയം ഉറപ്പിക്കുന്നത്.റയൽ താരങ്ങളുടെ പിഴവിൽ നിന്നും തനിക്ക് ലഭിച്ച പന്തുമായി അതിവേഗം മുന്നേറിയ ലോപ്പസ് ബോക്സിന് വെളിയിൽ നിന്നും ഒരു വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഉതിർക്കുകയായിരുന്നു.അത് റയലിന്റെ വല തുളച്ചു കയറി.കൂടെ നെഞ്ചകവും.
🎥 FC Barcelona Goal
— Barça Spaces (@BarcaSpaces) July 29, 2023
⚽️ Fermin Lopez
pic.twitter.com/XSgxvlDsQt
പിന്നീട് ടോറസ് കൂടി ഗോൾ നേടിയതോടെ റയലിന്റെ തോൽവി പൂർത്തിയാവുകയായിരുന്നു. മത്സരത്തിന്റെ 66ആം മിനിട്ടിൽ പെഡ്രിയുടെ പകരക്കാരനായി കൊണ്ടാണ് ലോപ്പസ് കളിക്കളത്തിലേക്ക് വന്നത്. അദ്ദേഹത്തിന് ഇതിലും മികച്ച ഒരു തുടക്കം ഇനി ലഭിക്കാനില്ല.ടോറസിന്റെ ഗോളിനും അദ്ദേഹം തന്നെയായിരുന്നു അസിസ്റ്റ്.കേവലം 20 വയസ്സ് മാത്രമാണ് ഈ താരത്തിന് ഉള്ളത്. ഒരു ലാമാസിയ പ്രോഡക്റ്റ് ആണ്. ഭാവിയിൽ ബാഴ്സക്ക് മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ തർക്കങ്ങൾ ഇല്ല.
𝐇𝐈𝐆𝐇𝐋𝐈𝐆𝐇𝐓𝐒
— FC Barcelona (@FCBarcelona) July 30, 2023
🔥 BARÇA 3-0 REAL MADRID
⚽ Dembélé, Fermín, Ferran pic.twitter.com/DE0bPcYqOc
റയലിന് ഈ തോൽവി വളരെയധികം ക്ഷീണം ചെയ്യും. മികച്ച താരങ്ങളെ അണിനിരത്തിയിട്ടും വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.ഇനി റയൽ മാഡ്രിഡ് യുവന്റസിനെതിരെയാണ് കളിക്കുക.ബാഴ്സ മിലാനെതിരെയും കളിക്കും.