റയലിന് കനത്ത തോൽവി,8 ഗോൾ വിജയവുമായി ന്യൂകാസിൽ,മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമിക്ക് സമനില.

ലാലിഗയിൽ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് കനത്ത തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ പരാജയപ്പെടുത്തിയത്. റയലിന്റെ ദൗർബല്യങ്ങൾ വെളിച്ചത്തേക്ക് വന്ന മത്സരമായിരുന്നു ഇത്.അത്ലറ്റിക്കോക്ക് വേണ്ടി മൊറാറ്റ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്രീസ്മാൻ ഒരു ഗോൾ നേടുകയായിരുന്നു.

റയലിന്റെ ആശ്വാസ ഗോൾ ക്രൂസിന്റെ വകയായിരുന്നു.സോൾ നിഗസ് അത്ലറ്റിക്കോക്ക് വേണ്ടി രണ്ട് അസിസ്റ്റുകൾ നേടി.15 പോയിന്റ് ഉള്ള റയൽ മാഡ്രിഡ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ബാഴ്സലോണയും രണ്ടാം സ്ഥാനത്ത് ജിറോണയുമാണ്.അത്ലറ്റിക്കോ അഞ്ചാം സ്ഥാനത്താണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഗോൾമഴ പെയിച്ചിട്ടുണ്ട്. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ഷെഫീൽഡ് യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്.8 വ്യത്യസ്ത താരങ്ങളാണ് ഗോൾ നേടിയത്.ബ്രൂണോ ഒരു ഗോളും ഒരു അസിസ്റ്റും നേടി.കീറൻ ട്രിപ്പിയർ മൂന്ന് അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

പിഎസ്ജി ഇന്നലെ തകർപ്പൻ വിജയം നേടിയിട്ടുണ്ട്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മാഴ്സെയെ അവർ തോൽപ്പിച്ചത്.ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടി.കോലോ മുവാനി ഒരു ഗോളും ഒരു അസിസ്റ്റം നേടിയപ്പോൾ ഹക്കീമി ഒരു ഗോൾ നേടി. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.

ലയണൽ മെസ്സി ഇല്ലാതെ അമേരിക്കൻ ലീഗിൽ ഇന്റർ മയാമി ഒരു സമനില വഴങ്ങിയിട്ടുണ്ട്.ഒർലാന്റോയായിരുന്നു മയാമിയുടെ എതിരാളികൾ.1-1ആയിരുന്നു സ്കോർ.മയാമിക്ക് വേണ്ടി റൂയിസ് ലീഡ് നേടിയെങ്കിലും പിന്നീട് അവർ സമനില പിടിക്കുകയായിരുന്നു.നിലവിൽ പതിനാലാം സ്ഥാനത്ത് തന്നെയാണ് മയാമി ഉള്ളത്.

Atletico Madridinter miamiPSGReal Madrid
Comments (0)
Add Comment