റീ ഗ്രൂപ്പ്,റീ ചാർജ് :ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാം വലിയ നിരാശയിലായിരിക്കുന്ന സമയമാണിത്. സൂപ്പർ കപ്പിലെ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. എന്നാൽ അതിനെ ന്യായീകരിച്ചു കൊണ്ടായിരുന്നു പരിശീലകൻ വുക്മനോവിച്ച് സംസാരിച്ചിരുന്നത്. അതായത് സൂപ്പർ കപ്പിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നും ഇന്ത്യൻ സൂപ്പർ ലീഗ് മാത്രമാണ് തങ്ങൾ പ്രാധാന്യം കൽപ്പിക്കുന്നത് എന്നുമായിരുന്നു ആ തോൽവികളെ കുറിച്ച് വുക്മനോവിച്ച് പറഞ്ഞിരുന്നത്.പക്ഷേ ഐഎസ്എല്ലിലും സ്ഥിതിഗതികൾക്ക് മാറ്റമില്ല.
ഒഡീഷയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അതിനുപുറമേ പഞ്ചാബ് എഫ്സിയോട് കൂടി കേരള ബ്ലാസ്റ്റേഴ്സ് തോൽവി രുചിക്കുകയായിരുന്നു.കൊച്ചിയിൽ വച്ച് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പഞ്ചാബ് ബ്ലാസ്റ്റേഴ്സിന് തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ തോൽവി വലിയ തിരിച്ചടിയാണ്.ഈ തോൽവിക്ക് യാതൊരുവിധ ന്യായീകരണങ്ങളും പരിശീലകനായ വുക്മനോവിച്ച് നടത്തിയിരുന്നില്ല. ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയതെന്ന് ഇദ്ദേഹം സമ്മതിച്ചിരുന്നു.
മാത്രമല്ല തോൽവിയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.റീചാർജ്,റീ ഗ്രൂപ്പ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ടീമിനകത്ത് കാര്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. ഒരു റീ ബിൽഡിംഗ് പ്രക്രിയ ഇപ്പോൾ ടീമിന് ആവശ്യമാണ് എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരശേഷം ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ ഞങ്ങളുടെ സമീപനം മാറ്റേണ്ടതുണ്ട്.പഴയ രീതിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.ഞങ്ങൾ റീ ഗ്രൂപ്പ്, റീച്ചാർജ് എന്നിവ ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമാണ് വിന്നിങ് മൂഡിലേക്ക് തിരിച്ചെത്താൻ സാധിക്കുകയുള്ളൂ, ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.ടീമിന്റെ മെന്റാലിറ്റിയിലാണ് ആദ്യം മാറ്റം വരേണ്ടത്. വളരെ മോശം മെന്റാലിറ്റിയോട് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും കളിച്ചിട്ടുള്ളത്.
ഇനി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക. അത് എവേ മത്സരമാണ്.ആ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കേണ്ടതുണ്ട്. ഇനിയും തോൽവികൾ ഏറ്റുവാങ്ങിയാൽ പ്ലേ ഓഫ് സാധ്യതകൾക്ക് പോലും മങ്ങൽ ഏൽക്കും. ഷീൽഡ് മോഹങ്ങൾ ഏറെക്കുറെ ബ്ലാസ്റ്റേഴ്സ് ഇപ്പോൾതന്നെ അവസാനിപ്പിക്കേണ്ടിവരും.