ബംഗളൂരു താരം പുറത്ത്, ഗുണം കേരള ബ്ലാസ്റ്റേഴ്സിന്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയും പഞ്ചാബും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു വിജയിച്ചു.നവോറാം റോഷൻ സിംഗ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 43 മിനിട്ടിലായിരുന്നു ഈ ഗോൾ പിറന്നത്.
ഒരുപാട് വിവാദ സംഭവങ്ങൾ അരങ്ങേറിയ ഒരു മത്സരമാണ് ഇത്.മത്സരത്തിന്റെ 58ആം മിനിറ്റിൽ ബംഗളൂരു താരമായ ചിങ്ക്ലൻസനക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു.2 യെല്ലോ കാർഡുകൾ കണ്ടു കൊണ്ടാണ് അദ്ദേഹം പുറത്തായത്.ഇത് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഒരു കാര്യമാണ്.എന്തെന്നാൽ അടുത്ത മത്സരം ബംഗളുരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് കളിക്കുക. ആ മത്സരത്തിൽ ഈ താരത്തിന്റെ സാന്നിധ്യം ബംഗളൂരുവിന് ലഭിക്കില്ല.
കൊച്ചിയിൽ വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. ഇന്നലത്തെ മത്സരത്തിനിടയിൽ വേറെയും കാർഡുകൾ പിറന്നിട്ടുണ്ട്.ബംഗളൂരു അസിസ്റ്റന്റ് പരിശീലകന് റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു. ഒരുപാട് അനിഷ്ട സംഭവങ്ങൾ നടന്ന ഒരു മത്സരം കൂടിയായിരുന്നു ഇന്നലത്തെത്. പക്ഷേ വിജയം നേടാൻ ബംഗളുരുവിന് സാധിക്കുകയായിരുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ ബംഗളൂരു തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ചുമത്സരങ്ങളിൽ നാലു വിജയവുമായി 13 പോയിന്റ് നേടാൻ അവർക്ക് സാധിച്ചിട്ടുണ്ട്.പഞ്ചാബ് നിലവിൽ മൂന്നാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിലുള്ള മത്സരം വരുന്ന വെള്ളിയാഴ്ചയാണ് അരങ്ങേറുക.