കഴിഞ്ഞ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ അടുത്തകാലത്തൊന്നും മറന്നിട്ടില്ല.അത് കളിയുടെ മികവുകൊണ്ടല്ല,മറിച്ച് വിവാദങ്ങൾ കാരണമാണ്.നിരവധി വിവാദ സംഭവങ്ങളാണ് മത്സരത്തിൽ ഉടനീളം സംഭവിച്ചത്.അതിന്റെ ഫലമായിക്കൊണ്ട് കാർഡ് മഴ പെയ്യുകയായിരുന്നു.റഫറി കാർഡുകൾ വാരി വിതറുകയായിരുന്നു.
7 റെഡ് കാർഡുകളാണ് മൊത്തം പിറന്നത്.അതിൽ നാല് റെഡ് കാർഡുകൾ മുംബൈ സിറ്റി താരങ്ങൾക്കാണ് ലഭിച്ചത്. ആ നാല് താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള അടുത്ത മത്സരം കളിക്കാൻ സാധിക്കില്ല. 3 മോഹൻ മോഹൻ ബഗാൻ താരങ്ങൾക്ക് കാർഡ് ലഭിച്ചു.മത്സരശേഷം വലിയ കയ്യാങ്കളികൾ നടന്നിരുന്നു. അതേത്തുടർന്നാണ് ആകെ 7 റെഡ് കാർഡുകളിലേക്ക് കാര്യങ്ങൾ എത്തപ്പെട്ടത്.ഈ 7 റെഡ് കാർഡുകൾ കൂടാതെ 11 യെല്ലോ കാർഡുകളും മത്സരത്തിൽ പിറന്നിട്ടുണ്ട്.
ഇതോടെ ആകെ ഈ സീസണിൽ 19 റെഡ് കാർഡുകൾ ആകെ പിറന്നുകഴിഞ്ഞു.ഈ സീസണിന്റെ പകുതിയെ പിന്നിട്ടിട്ടുള്ളൂ.അതായത് കഴിഞ്ഞ സീസണിനെ ഇതിനോടകം തന്നെ മറികടന്നു കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ആകെ 15 റെഡ് കാർഡുകൾ മാത്രമാണ് പിറന്നിട്ടുള്ളത്.ഈ സീസണിൽ ഇപ്പോൾ തന്നെ അതിനേക്കാൾ നാല് റെഡ് കാർഡുകൾ തുറന്നു കഴിഞ്ഞു.
മുംബൈ സിറ്റിയുടെ മൈതാനമായ മുംബൈ അരീന ചുവന്ന് തുടുക്കുകയാണ് എന്ന് വേണമെങ്കിൽ പറയേണ്ടിവരും. എന്തെന്നാൽ ഈ സീസണിൽ ആകെ പിറന്ന പത്തൊൻപത് റെഡ് കാർഡുകളിൽ 11 റെഡ് കാർഡുകളും പിറന്നത് മുംബൈയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ്. മുംബൈയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ പലപ്പോഴും അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. അതേ തുടർന്നാണ് ഈ കാർഡുകൾ പിറക്കുന്നത്. മുംബൈയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയ മത്സരത്തിലും റെഡ് കാർഡുകൾ പിറന്നിരുന്നു.
വളരെ ആവേശഭരിതമായ ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.എന്നാൽ അതിന് പ്രതികാരം തീർക്കാനുള്ള സുവർണ്ണാവസരം ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. സ്വന്തം മൈതാനത്തെ മത്സരത്തിൽ ആരാധകരുടെ കരുത്തിൽ മുംബൈയെ പരാജയപ്പെടുത്താൻ കഴിയും എന്ന ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്.