താനൊക്കെ എവിടുന്ന് എണീച്ച് വരുന്ന റഫറിയാടോ? ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രതിഷേധാഗ്നി ഉയരുന്നു.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ലീഡിന് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മറുപടി നൽകിയത്.

നെസ്റ്ററിന്റെ ഗോളായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പിന്നോട്ടടിപ്പിച്ചിരുന്നത്.ഗോൾ വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിച്ചു.നിരവധി ആക്രമണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സംഘടിപ്പിക്കുകയും ചെയ്തു.ഒരു ഗോൾ എപ്പോ വേണമെങ്കിലും ബ്ലാസ്റ്റേഴ്സ് നേടും എന്നുള്ള ഒരു പ്രതീതി ഉണ്ടായിരുന്നു.രണ്ടുതവണയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങിയത്.

വിബിൻ മോഹനൻ,നവോച്ച സിംഗ് എന്നിവർക്ക് നിർഭാഗ്യം കൊണ്ടു മാത്രമാണ് അർഹിച്ച ഗോളുകൾ നഷ്ടമായത്.എന്നാൽ പതിവുപോലെ റഫറി ഇത്തവണയും പണി തന്നിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സിന് ഒരു അർഹിച്ച പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു.എന്നാൽ റഫറി അത് നിഷേധിക്കുകയായിരുന്നു. തന്റെ തൊട്ടുമുന്നിൽ വച്ച് നടന്നിട്ടും റഫറി കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി നൽകിയില്ല.

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ആയ പെപ്ര മികച്ച ഒരു മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഡിഫൻഡർ ആയ യാസർ ഹമദ് പെപ്രയുടെ ജേഴ്സി പിടിച്ച് വലിച്ച് ബോക്സിൽ വീഴ്ത്തുകയായിരുന്നു. അതൊരു ക്ലിയർ പെനാൽറ്റിയായിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന ഒന്നാണത്. എന്നാൽ റഫറി കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി അനുവദിച്ചില്ല. ഇതോടെ ആരാധകർക്കിടയിൽ പ്രതിഷേധാഗ്നി ഉയരുകയാണ്.

ബ്ലാസ്റ്റേഴ്സിനെതിരെ റഫറിയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത്തരത്തിലുള്ള പ്രതികൂലമായ തീരുമാനങ്ങൾ എടുക്കുന്നത് ആദ്യമായല്ല. നിരവധിതവണയാണ് റഫറിമാരുടെ അബദ്ധങ്ങൾ കൊണ്ട് ബ്ലാസ്റ്റേഴ്സിന് അർഹിച്ച ഗോളുകളും വിജയങ്ങളും നഷ്ടമാവാറുള്ളത്. ഒരുതരം മടുപ്പ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ വിഷയത്തിൽ അനുഭവപ്പെടാൻ ആരംഭിച്ചിട്ടുണ്ട്.

indian Super leagueKerala BlastersNorth East United
Comments (0)
Add Comment