ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സി വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പഞ്ചാബ് ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 56ആം മിനിട്ടിൽ തലാൽ നേടിയ ഗോളാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.ഒരു പവർഫുൾ ഷോട്ടിലൂടെയായിരുന്നു അദ്ദേഹം ഗോൾ കണ്ടെത്തിയത്.
ഈ സീസണിൽ പഞ്ചാബ് നേടുന്ന ആദ്യത്തെ വിജയമാണ് ഇത്.എന്നാൽ റഫറിയുടെ സഹായത്തോടുകൂടിയാണ് അവർ ഈ വിജയം സ്വന്തമാക്കിയത് എന്ന് പറഞ്ഞാൽ തെറ്റില്ല.കാരണം അത്രയേറെ അനുകൂലമായ തീരുമാനങ്ങൾ അവർക്ക് ലഭിച്ചിരുന്നു. ചെന്നൈ എഫ്സി നേടിയ ഒരു ഗോൾ നിസാര കാരണം കൊണ്ട് റഫറി അനുവദിച്ചിരുന്നില്ല.യഥാർത്ഥത്തിൽ അത് ഗോൾ തന്നെയായിരുന്നു.
മാത്രമല്ല ചെന്നൈക്ക് അനുകൂലമായ ഒരു പെനാൽറ്റി മത്സരത്തിൽ ഉണ്ടായിരുന്നു.അതൊരു ക്ലിയർ തന്നെയായിരുന്നു.എന്നാൽ റഫറി അതും കണ്ടില്ലെന്ന് നടിച്ചു. അങ്ങനെ ചെന്നൈ അർഹിക്കാത്ത ഒരു തോൽവിയാണ് അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരശേഷം അവരുടെ പരിശീലകനായ ഓവൻ കോയ്ൽ ഇത് സൂചിപ്പിക്കുകയും ചെയ്തു.റഫറിയുടെ തീരുമാനങ്ങൾ തങ്ങൾക്ക് തിരിച്ചടിയായി എന്നാണ് ഇദ്ദേഹം പറഞ്ഞത്.
ചെന്നൈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് നന്ദി പറയാനാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിംഗിനെതിരെ ആരെയും ഭയക്കാതെ തുറന്ന് പ്രതികരിക്കുന്നത് വുക്മനോവിച്ച് ആണ്. ഇങ്ങനെ ധീരമായി സംസാരിക്കുന്നതിനാണ് പലരും നന്ദി പറഞ്ഞിരിക്കുന്നത്.അത്രയും പരിതാപകരമാണ് റഫറിംഗിന്റെ അവസ്ഥ. ട്വിറ്ററിൽ പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും ഗൗരവമായി ചൂണ്ടിക്കാണിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം ഇപ്പോഴാണ് പലരും മനസ്സിലാക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിശീലകൻ വുക്മനോവിച്ചിന് ടീമിനോടൊപ്പം തുടരാൻ കഴിഞ്ഞിരുന്നില്ല. റഫറിയെ വിമർശിച്ചതിന് വിലക്ക് നേരിട്ടിരുന്നു. അടുത്ത മത്സരത്തിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം തിരിച്ചെത്തും.