വലിയ ക്ലബ്ബ് ആയതുകൊണ്ട് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി തീരുമാനമെടുത്തു:എതിർ കോച്ച്
ഒരു വലിയ ഇടവേളക്ക് ശേഷം ഐഎസ്എല്ലിൽ വിജയവഴിയിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. അവരുടെ മൈതാനത്ത് വച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.പെപ്ര,ജീസസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.എന്നാൽ ഒട്ടേറെ വിവാദങ്ങളും മത്സരത്തിൽ നടന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരമായ ഹോർമിപാം എതിർ താരത്തെ പെനാൽറ്റി ബോക്സിൽ വച്ചുകൊണ്ട് ഫൗൾ ചെയ്തിരുന്നു.എന്നാൽ റഫറി ഇത് പെനാൽറ്റി അനുവദിച്ചിരുന്നില്ല. ഇതോടുകൂടി ആരാധകർ വയലന്റായി.പല സാധനങ്ങളും അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ പോലും ആക്രമണങ്ങൾ ഉണ്ടായി.ഏതായാലും റഫറിക്കെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് അവർ ഉയർത്തിയത്. അവരുടെ പരിശീലകനായ ആൻഡ്രി ചെർനിഷോവ് ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ക്ലബ്ബ് ആയതുകൊണ്ട് റഫറി ബ്ലാസ്റ്റേഴ്സിനോടൊപ്പം നിലകൊണ്ടു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘മോഹൻ ബഗാന് റഫറിമാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. അതിന്റെ കാരണം അവർ വലിയ ക്ലബ്ബ് ആയതുകൊണ്ട് തന്നെയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.റഫറി അവർക്ക് അനുകൂലമായിരുന്നു ‘ഇതാണ് അവരുടെ പരിശീലകൻ ആരോപിച്ചിട്ടുള്ളത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാൽറ്റിയും റഫറി നിഷേധിച്ചിരുന്നു.കോയെഫിന്റെ ഹെഡർ പെനാൽറ്റി ബോക്സിൽ വച്ചുകൊണ്ട് മുഹമ്മദൻസ് താരത്തിന്റെ കൈകളിൽ തട്ടിയിരുന്നു.അത് പെനാൽറ്റി നൽകാനും റഫറി തയ്യാറായിരുന്നില്ല.