എന്താണ് റഫറി കാണിച്ചത്? രോഷത്തോടെ സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാമത്തെ തോൽവി വഴങ്ങിയിരിക്കുന്നു.ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദാണ് ബ്ലാസ്റ്റേഴ്സിന് തോൽപ്പിച്ചത്. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഹൈദരാബാദിന് വേണ്ടി രണ്ടു ഗോളുകൾ ആൽബ നേടുകയായിരുന്നു.ജീസസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ നേടിയത്.
മത്സരത്തിൽ റഫറിയാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്.അനർഹമായ ഒരു പെനാൽറ്റി അദ്ദേഹം ഹൈദരാബാദിന് നൽകി. ബ്ലാസ്റ്റേഴ്സിന് നൽകേണ്ട രണ്ട് പെനാൽറ്റികൾ അദ്ദേഹം നൽകിയതുമില്ല. ഇതാണ് ശരിക്കും തോൽവിക്ക് കാരണമായിട്ടുള്ളത്. മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ വളരെ രോഷത്തോടുകൂടിയാണ് സംസാരിച്ചത്.റഫറിയുടെ മിസ്റ്റേക്കുകൾ തന്നെ വളരെയധികം നിരാശപ്പെടുത്തുന്നു എന്നാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞതിലേക്ക് പോവാം.
‘ റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ച് ഞാൻ അധികം സംസാരിക്കാത്ത വ്യക്തിയാണ്.എനിക്ക് അത് പരിചയമില്ല. പക്ഷേ ഇന്നത്തേത് തീർച്ചയായും നിരാശപ്പെടുത്തുന്ന ഒന്നാണ്. അതിനുശേഷം ഞങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കണം.ഞങ്ങൾക്ക് ഒട്ടും കൃത്യത ഇല്ലായിരുന്നു. പ്രകടനം നല്ലതായിരുന്നില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരം അവസാനിച്ച ഉടനെ പറഞ്ഞിട്ടുള്ളത്.
റഫറിയുടെ തെറ്റായ തീരുമാനങ്ങൾ തന്നെയാണ് ശരിക്കും തിരിച്ചടിയായിട്ടുള്ളത്.തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ ആരാധകർക്ക് മടുത്തു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തന്നെയാണ്.8 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.