പുതിയ പരിശീലകനെ നിയമിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ നിരവധി സൂപ്പർതാരങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ കളിക്കുന്ന സച്ചിൻ സുരേഷ്,വിബിൻ മോഹനൻ,സഹീഫ്,ഐമൻ,അസ്ഹർ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ വളർന്നു വന്നവരാണ്.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി അക്കാദമി തന്നെയാണ്.

അക്കാദമിയുടെ മുഖ്യ പരിശീലകനായി കൊണ്ട് പ്രവർത്തിക്കുന്നത് തോമസ് ചോർസ് എന്ന പരിശീലകനാണ്. അദ്ദേഹത്തിന് കീഴിലാണ് ഒരുപാട് യുവതാരങ്ങൾ വളർന്നു വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലകനായി കൊണ്ട് ഇതുവരെ ഉണ്ടായിരുന്നത് റഫാലായിരുന്നു. എന്നാൽ അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിട്ടിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഖാദിസിയയിലേക്കാണ് അദ്ദേഹം പോയിട്ടുള്ളത്.

പുതിയ ഗോൾകീപ്പിംഗ് പരിശീലകനായ റിസർവ് ടീമിലേക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നിയമിച്ചു കഴിഞ്ഞു. കോൾ കാർട്ടറെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്. ഇതിനുമുൻപ് റെഡ് ബുൾസ് അക്കാദമിയുടെ ഭാഗമായിരുന്നു കാർട്ടർ.അവിടെ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൊണ്ടുവന്നിട്ടുള്ളത്.

ഏതായാലും റിസർവ് ടീമിലെ ഗോൾകീപ്പർമാർക്ക് ഏറെ സഹായകരമാവാൻ ഈ പരിശീലകൻ കഴിഞ്ഞേക്കും. നിലവിൽ ഗുർബാസാണ് റിസർവ് ടീമിന്റെ പ്രധാനപ്പെട്ട ഗോൾകീപ്പർ ആയി കൊണ്ട് ഉള്ളത്. സീനിയർ ടീമിന്റെ ഗോൾകീപ്പർമാർ ആയിക്കൊണ്ട് സച്ചിൻ സുരേഷ്,സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവർ ഉണ്ട്. മികച്ച ഒരു ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് തന്നെ നിലവിൽ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നുണ്ട്.

Cole CarterKerala Blasters
Comments (0)
Add Comment