ദി റിയൽ ഹീറോ റിച്ചാർലീസൺ.. ഇഞ്ച്വറി ടൈമിൽ ഗോളും അസിസ്റ്റും നേടി വിജയത്തിലേക്കെത്തിച്ച ഹീറോയിസം.

ബ്രസീലിയൻ താരമായ റിച്ചാർലീസൺ വളരെ കഠിനമായ സന്ദർഭമായിരുന്നു ഇതുവരെ നേരിട്ടിരുന്നത്.ടോട്ടൻഹാമിൽ കഴിഞ്ഞ സീസണിലും ഈ സീസണലുമായി ഗോളുകൾ നേടാൻ ഇദ്ദേഹം വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ബ്രസീൽ നാഷണൽ ടീമിലും സമാനമായ സ്ഥിതി ഉണ്ടായി. ആകെ തകർന്നിരിക്കുന്ന റിച്ചാർലീസണെയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.

ഇതേക്കുറിച്ച് അദ്ദേഹം പിന്നീട് തുറന്നു പറച്ചിൽ നടത്തി. മാനസികമായ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ട് എന്ന് റിച്ചാർലീസൺ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിൽ എത്തിയ ഉടനെ ഒരു മാനസികാരോഗ്യ വിദഗ്ധനെ താൻ കാണുമെന്ന് ഈ ബ്രസീലിയൻ താരം പറഞ്ഞിരുന്നു.ഇപ്പോൾ ഈ താരത്തിന്റെ ഒരു മാസ്മരിക തിരിച്ചുവരവ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോട്ടൻഹാമിനെ അവസാനത്തിൽ വിജയത്തിലേക്ക് എത്തിച്ചത് റിച്ചാർലീസണാണ്. മത്സരത്തിന്റെ 73ആം മിനിറ്റിൽ ടോട്ടൻഹാം ഒരു ഗോൾ വഴങ്ങുകയായിരുന്നു. 90 മിനിറ്റ് പിന്നിട്ടപ്പോഴും ഈ ഗോളിന് ടോട്ടൻഹാം പിറകിൽ നിൽക്കുകയായിരുന്നു.

പക്ഷേ പിന്നീട് റിച്ചാർലീസൺ രക്ഷകനായി മാറി. മത്സരത്തിന്റെ 98ആം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ കോർണർ കിക്ക് വന്നു. അത് ഒരു കിടിലൻ ഹെഡ്ഡറിലൂടെ റിച്ചാർലീസൺ ഗോളാക്കി മാറ്റിയതോടെ ടോട്ടൻഹാം സമനില പിടിച്ചു. അവിടം കൊണ്ട് അവസാനിച്ചില്ല. 2 മിനിറ്റിനകം ടോട്ടൻഹാം മറ്റൊരു മുന്നേറ്റം നടത്തി.റിച്ചാർലീസൺ നൽകിയ പാസ് കുലുസെവ്സ്ക്കി ഗോളാക്കി മാറ്റി.

ഈ ഗോൾ ടോട്ടൻഹാമിനു വിജയം നേടിക്കൊടുത്തു. ഒരു ഗോളും ഒരു അസിസ്റ്റുമായി റിച്ചാർലീസൺ തന്നെയാണ് മത്സരത്തിൽ തിളങ്ങിയത്. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് ഉള്ള ടോട്ടൻഹാം രണ്ടാം സ്ഥാനത്താണ്. 15 പോയിന്റ് ഉള്ള സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

Richarlison BrazilTottenham
Comments (0)
Add Comment