ക്രിസ്റ്റ്യാനോ പോയപ്പോ മാത്രം പണത്തിനാണെന്ന് പറഞ്ഞു,മറ്റുള്ളവർ പോകുമ്പോൾ പ്രശ്നമില്ല, നാണംകെട്ടവരാണ് മീഡിയക്കാരാണ് റിയോ ഫെർഡിനാന്റ്.
ഈ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.അൽ നസ്ർ എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോ എന്ന റെക്കോർഡ് സാലറിയാണ് ക്രിസ്റ്റ്യാനോക്ക് സൗദിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേരിൽ റൊണാൾഡോക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
ഈ വിഷയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരമായിരുന്നു റിയോ ഫെർഡിനാന്റ് ക്രിസ്റ്റ്യാനോക്ക് സപ്പോർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ളവർ അമേരിക്കയിലേക്ക് പോയപ്പോൾ ആർക്കും പ്രശ്നമില്ലായിരുന്നുവെന്നും ക്രിസ്റ്റ്യാനോ പോയപ്പോഴാണ് എല്ലാവർക്കും പ്രശ്നം ഉണ്ടായത് എന്നുമാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ ഹാപ്പിയായതിൽ തനിക്ക് സന്തോഷമുണ്ടെന്നും റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുണ്ട്.
റൂണിയും ബെക്കാമും ലംപാർഡും ജെറാർഡും അമേരിക്കയിലേക്ക് പോയപ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നു. പൈസ ഉണ്ടാക്കുന്നത് നല്ല കാര്യം എന്നായിരുന്നു ഇവിടുത്തെ മീഡിയ പറഞ്ഞിരുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോയപ്പോൾ അത് എല്ലാവർക്കും മോശപ്പെട്ട കാര്യമായി മാറി. ഇവിടത്തെ മീഡിയ നാണംകെട്ടവരാണ്.ക്രിസ്റ്റ്യാനോ ഹാപ്പി ആയതിൽ ഞാൻ വളരെയധികം സന്തോഷമുള്ളവനാണ്,റിയോ പറഞ്ഞു.
19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ നേടിയത്. പോർച്ചുഗല്ലിന് വേണ്ടിയുള്ള അവസാന മത്സരത്തിലും റൊണാൾഡോ തന്നെയായിരുന്നു ഗോൾ നേടിയിരുന്നത്.