അർജന്റീനയുടെയും അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്‍റെയും ലെജൻഡാണ് യുവാൻ റോമൻ റിക്വൽമി. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു യാത്രയയപ്പ് മത്സരം ഇന്ന് പുലർച്ചെ അർജന്റീനയിൽ നടന്നിരുന്നു. അർജന്റീനയും ബൊക്ക ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം നടന്നിരുന്നത്.
ഈ മത്സരത്തിൽ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി കുറച്ച് സമയം കളിക്കുകയും ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.റിക്വൽമിയും ഈ മത്സരത്തിൽ ഗോൾ നേടിയിരുന്നു. ഇന്നലെ മാക്സി റോഡ്രിഗസിന്റെ യാത്രയയപ്പ് മത്സരം ഉണ്ടായിരുന്നു. ആ മത്സരത്തിൽ മെസ്സി കളിക്കുകയും ഹാട്രിക്ക് നേടുകയും ചെയ്തിരുന്നു.
റിക്വൽമി മത്സരശേഷം മെസ്സിയോട് ഒരു ക്ഷമാപണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിലപ്പെട്ട വെക്കേഷനിലെ ദിവസങ്ങളുടെ കാര്യത്തിലാണ് ക്ഷമ ചോദിച്ചിട്ടുള്ളത്. ഞാൻ നിന്നോടും നിന്റെ കുടുംബത്തോടും ക്ഷമ ചോദിക്കുന്നു.കാരണം ഇത് വെക്കേഷൻ സമയമാണ്.നീ കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയമാണ് എനിക്ക് വേണ്ടി മാറ്റി വെച്ചിട്ടുള്ളത്. നിന്നെ ഇവിടെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു,റിക്വൽമി പ്രസംഗത്തിൽ പറഞ്ഞു.
ബൊക്ക ജൂനിയേഴ്സിന്റ സ്റ്റേഡിയമായ ലാ ബോംബെനേരയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. നിരവധി ആരാധകർ ഈ മത്സരം കാണാൻ വേണ്ടി എത്തിയിരുന്നു. അർജന്റീനയിലെ സൂപ്പർതാരങ്ങളും ലെജന്റുമാരുമൊക്കെ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.