അഭിമാനം തോന്നുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് :എതിർ ആരാധകർ പോലും പ്രശംസകൾ കൊണ്ട് മൂടുന്നു ഈ ആരാധക കൂട്ടത്തെ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഒരിക്കൽ കൂടി ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പക വീട്ടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു എന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്.

എടുത്തുപറയേണ്ടത് നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെയും മഞ്ഞപ്പട സൃഷ്ടിച്ച ശബ്ദമുഖരിതമായ അന്തരീക്ഷത്തെയുമാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ പങ്കെടുത്ത ഐഎസ്എൽ മത്സരം എന്ന റെക്കോർഡ് ഇന്നലത്തെ മത്സരം സ്വന്തമാക്കിയിട്ടുണ്ട്. 34,981 ആരാധകരാണ് ഒഫീഷ്യൽ കണക്കുകൾ പ്രകാരം ഇന്നലത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയത്. ഈ സീസണിൽ റെക്കോർഡ് അറ്റൻഡൻസാണ് രേഖപ്പെടുത്തപ്പെട്ടത്.

മത്സരത്തിന്റെ മുഴുവൻ സമയവും മുഴങ്ങുന്ന ചാന്റുകൾ, മനോഹരമായ ഭീമാകാരമായ ടിഫോകൾ, ഗോൾ നേടിയ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ആഘോഷങ്ങൾ, മത്സരത്തിനുശേഷം കണ്ണിന് കുളിർമയേകുന്ന വൈക്കിങ് ക്ലാപ്പുകൾ,ഇത് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മാത്രം ലഭിക്കുന്ന ഒന്നാണ്. ഈ അമ്പരപ്പിക്കുന്ന ആരാധക കൂട്ടത്തെയും കൂട്ടായ്മയെയും കണ്ട് അസൂയപ്പെടുകയാണ് എതിർ ആരാധകർ. കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റ് താഴെയുള്ള കമന്റ് ബോക്സിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള ആരാധന മറ്റു എതിർ ആരാധകർ പങ്കുവെച്ചിട്ടുള്ളത്.

ഒരു ഇന്ത്യൻ ഫുട്ബോൾ ഫാൻസ് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് ഒരു ആരാധകൻ കുറിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ വിജയമാണ് മുംബൈക്കെതിരെ നേടിയതെന്നും ജംഷെഡ്പൂർ ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ മാതൃകയാക്കണമെന്നും ഒരു ജംഷെഡ്പൂർ ആരാധകൻ കമന്റ് ആയിക്കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും മികച്ച ആരാധകർ ഉള്ളതെന്ന് താൻ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു എന്നാണ് കൊൽക്കത്തയിലെ ഒരു ഫുട്ബോൾ ആരാധകൻ എഴുതിയിട്ടുള്ളത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ അന്തരീക്ഷം വേണമെന്ന് എന്നാൽ മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ വളരുകയെന്നും മറ്റൊരു ആരാധകൻ കുറിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ഈ അന്തരീക്ഷം ഉണ്ടായിരുന്നുവെങ്കിലെന്ന് ഒരു ആരാധകൻ ആഗ്രഹിക്കുന്നുണ്ട്. ഒരു യൂറോപ്പ്യൻ മത്സരം കണ്ട ഫീലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണുമ്പോൾ കിട്ടുന്നത് എന്നാണ് ഒരു ഈസ്റ്റ് ബംഗാൾ ആരാധകൻ എഴുതിയിട്ടുള്ളത്.

എന്തൊക്കെ പറഞ്ഞാലും മഞ്ഞപ്പട വേറെ ലെവൽ ആണെന്ന് മറ്റൊരു എതിർ ആരാധകൻ കുറിച്ചിട്ടുണ്ട്. ഇങ്ങനെ എതിർ ആരാധകർ പോലും മഞ്ഞപ്പടയെ ആരാധനയോടുകൂടി നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കാരണം ഇത് അവരെ അത്രയേറെ ത്രസിപ്പിച്ചിട്ടുണ്ട്. അമ്പരപ്പിക്കുന്ന ജനപങ്കാളിത്തവും കോർഡിനേഷനുമാണ് കഴിഞ്ഞ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ആരാധകർക്കിടയിൽ കാണാൻ കഴിഞ്ഞത്.

Kerala BlastersManjappada
Comments (0)
Add Comment