അങ്ങനെയാണെങ്കിൽ 2026 വേൾഡ് കപ്പ് ബ്രസീൽ അടിക്കും :റിവാൾഡോ

കഴിഞ്ഞ വേൾഡ് കപ്പ് ബ്രസീലിന് ദുരന്തപൂർണ്ണമായ അനുഭവമാണ് സമ്മാനിച്ചത്. ക്രൊയേഷ്യയുടെ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വേൾഡ് കപ്പ് കിരീടം പോലും നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അവരുടെ കാത്തിരിപ്പ് നീണ്ട് നീണ്ട് പോവുകയാണ്.

ബ്രസീലിന്റെ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടിയാണ് വരുന്നത്. അടുത്ത വർഷമായിരിക്കും ഒഫീഷ്യലായി കൊണ്ട് ഇത് അറിയിക്കുക. ബ്രസീൽ ഇതിഹാസമായ റിവാൾഡോ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.2026 വേൾഡ് കപ്പ് നേടാൻ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീലിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നാണ് റിവാൾഡോ ബെറ്റ്ഫെയറിൽ എഴുതിയത്.

20026 വേൾഡ് കപ്പ് ബ്രസീലിന് നേടി കൊടുക്കാൻ ആഞ്ചലോട്ടിക്ക് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു വിദേശ പരിശീലകൻ എന്ന നിലയിൽ അതൊരു ചരിത്രമായിരിക്കും. ബ്രസീലിയൻ പരിശീലകനാണെങ്കിൽ ഒരിക്കലും ഒരു സമാധാനം ഉണ്ടാവില്ല.ഭയങ്കര പ്രഷർ ആയിരിക്കും. അതുകൊണ്ടുതന്നെ റിസൾട്ട് പോസിറ്റീവ് ആയിരിക്കില്ല,റിവാൾഡോ പറഞ്ഞു.

അടുത്തവർഷം കോപ്പ അമേരിക്ക നടക്കുന്നുണ്ട്. അതിനു മുന്നേ ആഞ്ചലോട്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

BrazilRivaldo
Comments (0)
Add Comment