ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലായിരുന്നു ഇന്നലത്തെ യൂറോ കോളിഫിക്കേഷൻ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇറങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചതിനാൽ റൊണാൾഡോക്ക് സസ്പെൻഷൻ ലഭിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലക്‌സംബർഗിനെതിരെയുള്ള ഈ മത്സരത്തിൽ നിന്നും റൊണാൾഡോക്ക് മാറി നിൽക്കേണ്ടിവന്നു.മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി ചരിത്രം കുറിക്കുകയാണ് പോർച്ചുഗൽ ചെയ്തത്.
ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചുകൊണ്ട് ഹിസ്റ്ററിയിലെ ഏറ്റവും വലിയ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്തതുകൊണ്ടാണോ പോർച്ചുഗൽ ഇത്രയും ഗംഭീര പ്രകടനം നടത്തിയത് എന്ന സംശയം പലർക്കും ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാം കൃത്യമായ രീതിയിൽ പോർച്ചുഗൽ പരിശീലകനായ മാർട്ടിനസും താരമായ ഡാനിലോയും ഉത്തരം നൽകിയിട്ടുണ്ട്.
ഒരിക്കലുമല്ല.. ഈ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.റൊണാൾഡോക്ക് വളരെയധികം എക്സ്പീരിയൻസ് ഉണ്ട്, അദ്ദേഹത്തിന്റെതായ രീതിയുമുണ്ട്. ഇത്തരം വിവാദങ്ങൾ ഒന്നും തന്നെ ഞങ്ങൾക്ക് ആവശ്യമില്ല,അതാരും ഉണ്ടാക്കേണ്ടതില്ല,പോർച്ചുഗൽ കോച്ച് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ഇതേ റിസൾട്ട് തന്നെയായിരിക്കും ഉണ്ടാവുക. കാരണം അദ്ദേഹം ഗോളുകൾ നേടിക്കൊണ്ടും അസിസ്റ്റുകൾ നൽകിക്കൊണ്ട് ഞങ്ങളെ സഹായിക്കും, പോർച്ചുഗീസ് താരമായ ഡാനിലോ പറഞ്ഞു.
അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനാണ് മാധ്യമങ്ങൾ ഇത്തരം ചോദ്യങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞത്.അടുത്ത മത്സരങ്ങളിൽ റൊണാൾഡോ പോർച്ചുഗൽ ടീമിൽ തിരിച്ചെത്തും.