ബ്രസീൽ സമീപകാലത്ത് ഒരു മോശം അവസ്ഥയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.2019 ലാണ് ബ്രസീൽ അവസാനമായി ഒരു കിരീടം നേടിയത്. അതിന് ശേഷം കളിച്ച ടൂർണമെന്റുകളിൽ എല്ലാം തന്നെ ബ്രസീലിന് കാലിടറുകയായിരുന്നു.മാത്രമല്ല കഴിഞ്ഞ വേൾഡ് കപ്പിന് ശേഷം ഒരുപാട് മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെടുകയും ചെയ്തു.
ഇത്തവണത്തെ കോപ്പ അമേരിക്കയിലും ബ്രസീലിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ക്വാർട്ടർ ഫൈനലിൽ അവർ പുറത്താവുകയായിരുന്നു.ആകെ നാല് മത്സരങ്ങൾ കളിച്ച ബ്രസീൽ വിജയം നേടിയത് ഒന്നിൽ മാത്രമാണ്. ഇത്രയും മോശം അവസ്ഥ ബ്രസീലിനെ സംബന്ധിച്ചിടത്തോളം സമീപകാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ല. സൂപ്പർ താരം നെയ്മർ ജൂനിയറുടെ പരിക്കും ബ്രസീലിന് തിരിച്ചടിയായിട്ടുണ്ട്.
എന്നാൽ നെയ്മർ ജൂനിയർ മാത്രമാണ് ബ്രസീലിന്റെ പ്രതീക്ഷയെന്ന് ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോ പറഞ്ഞിട്ടുണ്ട്.നെയ്മർക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിൽ ബ്രസീലിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയില്ല എന്നാണ് റൊമാരിയോ പറഞ്ഞിട്ടുള്ളത്. നെയ്മറെ കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് ബ്രസീൽ ടീം മുന്നോട്ടു പോകേണ്ടത് എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ബ്രസീൽ നെയ്മർക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിൽ ബ്രസീലിന് കിരീടങ്ങൾ ഒന്നും ലഭിക്കാൻ പോകുന്നില്ല.വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന താരം നെയ്മർ ജൂനിയറാണ്.അത് മനസ്സിലാക്കാൻ ബ്രസീലിയൻ താരങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഈ മോശം അവസ്ഥ ബ്രസീൽ ഇനിയും തുടരേണ്ടിവരും,ഇതാണ് റൊമാരിയോ പറഞ്ഞിട്ടുള്ളത്.
ഇനി സെപ്റ്റംബറിൽ ആണ് ബ്രസീൽ മത്സരങ്ങൾ കളിക്കുക.പക്ഷേ പരിക്ക് കാരണം ആ മത്സരങ്ങളിലും നെയ്മർ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.ഒക്ടോബറിൽ നെയ്മർ തിരിച്ചെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിൽ ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത പോലും തുലാസിലാണ്.വരുന്ന മത്സരങ്ങളിൽ വിജയം നേടൽ അവർക്ക് നിർബന്ധമാണ്.