ഒരു നിമിഷം ബാസ്ക്കറ്റ് ബോളാണെന്ന് തെറ്റിദ്ധരിച്ചുപോയി, കളത്തിനകത്ത് വൻ അബദ്ധം പിണഞ്ഞ് അരൗഹോ.

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.ഗെറ്റാഫെ ബാഴ്സലോണയെ സമനിലയിൽ തളച്ചു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടിയില്ല. മത്സരം വളരെ വിവാദപരമായിരുന്നു. നിരവധി റെഡ് കാർഡുകൾ മത്സരത്തിൽ പിറന്നു.

റഫറിയുടെ പല തീരുമാനങ്ങളും വിവാദപരമായിരുന്നു. മാത്രമല്ല നിരവധി ഫൗളുകളും മത്സരത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ ബാഴ്സലോണയുടെ ഡിഫൻഡറായ റൊണാൾഡ് അരൗഹോക്ക് ഒരു അബദ്ധം പറ്റിയിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ ചർച്ചയാവുന്നുണ്ട്.

മത്സരത്തിന്റെ 47 മിനിട്ടിലായിരുന്നു ഈ അബദ്ധം നടന്നത്. അതായത് സഹതാരം അരൗഹോയിലേക്ക് ഒരു ക്രോസ് നൽകുകയായിരുന്നു. എന്നാൽ അത് സ്വീകരിക്കുന്നതിന് അദ്ദേഹം കളിക്കളത്തിൽ വെച്ച് കൈ കൊണ്ട് പിടിക്കുകയായിരുന്നു.എന്താണ് താരം ഉദ്ദേശിച്ചത് എന്ന് ആർക്കും വ്യക്തമായില്ല. ഒരുപക്ഷേ ബോൾ പുറത്തേക്ക് പോയി എന്ന് ഉദ്ദേശത്തിലായിരിക്കാം അദ്ദേഹം പിടിച്ചത്.ഉടൻതന്നെ അദ്ദേഹം തനിക്ക് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞിട്ടുണ്ട്.ക്ഷമ ചോദിക്കുന്നതും കാണാം.

പക്ഷേ മനപ്പൂർവ്വം ചെയ്ത ഈ പ്രവർത്തിക്ക് റഫറി ശിക്ഷകൾ ഒന്നും നൽകിയില്ല. ചുരുങ്ങിയത് യെല്ലോ കാർഡ് അർഹിക്കുന്നുണ്ട് എന്നായിരുന്നു എതിർ താരങ്ങൾ വാദിച്ചിരുന്നത്.എന്നാൽ താരത്തിന് അത് ലഭിച്ചിരുന്നില്ല. ഒരു നിമിഷം താൻ ബാസ്ക്കറ്റ് ബോൾ ആണെന്ന് തെറ്റിദ്ധരിച്ചു പോയി എന്നാണ് ട്രോൾ ആയിക്കൊണ്ട് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Fc BarcelonaLa Liga
Comments (0)
Add Comment