ഈ ബ്രസീൽ ടീമിനെ തനിക്ക് വേണ്ടെന്ന് റൊണാൾഡീഞ്ഞോ,കോപയിലെ ബ്രസീലിന്റെ ഒരൊറ്റ മത്സരങ്ങളും കാണില്ലെന്നും പ്രഖ്യാപനം!
കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടുകൊണ്ട് കിരീടം നഷ്ടമായവരാണ് ബ്രസീൽ. ഖത്തറിൽ വെച്ച് നടന്ന വേൾഡ് കപ്പിൽ ബ്രസീൽ തിരിച്ചുവരുമെന്ന് അവരുടെ ആരാധകർ കരുതിയിരുന്നു. പക്ഷേ സെമി ഫൈനലിൽ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. അതിനുശേഷവും ദയനീയമായ പ്രകടനമാണ് ബ്രസീൽ നടത്തുന്നത്. പ്രതാപ കാലത്തിന്റെ നിഴലിലാണ് ഇപ്പോൾ ബ്രസീൽ നാഷണൽ ടീം ഉള്ളത്.
തിരിച്ച് വരാനുള്ള ബ്രസീലിന്റെ ശ്രമം ഇത്തവണത്തെ കോപ്പ അമേരിക്കയിലും ഉണ്ടാകും.ഈ കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ അത് ബ്രസീലിന് സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അമേരിക്കയോട് സമനില വഴങ്ങിയ ബ്രസീലിൽ വലിയ പ്രതീക്ഷകളൊന്നും പല ആരാധകർക്കും ഇല്ല. കൊളംബിയയോട് 5-1 എന്ന സ്കോറിന് പരാജയപ്പെട്ട അമേരിക്കയാണ് ബ്രസീലിനെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ചത്.
ഈ ബ്രസീലിയൻ ടീമിനെ അവരുടെ ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇഷ്ടപ്പെടുന്നില്ല. അത് റൊണാൾഡീഞ്ഞോ തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഈ ബ്രസീൽ ടീമിനെ തനിക്ക് വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബ്രസീലിന്റെ എല്ലാതും നഷ്ടമായിട്ടുണ്ടെന്നും ഡീഞ്ഞോ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ബ്രസീലിന്റെ കോപ്പ അമേരിക്കയിലെ മത്സരങ്ങൾ ഒന്നും തന്നെ ഞാൻ കാണില്ല. കാരണം ബ്രസീലിന് എല്ലാം നഷ്ടമായിട്ടുണ്ട്.പാഷൻ,ജോയ്,പെർഫോമൻസ് എന്നിവയെല്ലാം നഷ്ടമായിട്ടുണ്ട്.അതുകൊണ്ടുതന്നെ മത്സരങ്ങൾ ഒന്നും ഞാൻ കാണില്ല.ഈ ബ്രസീലിനെ എനിക്ക് വേണ്ട,ഞാൻ ഉപേക്ഷിക്കുകയാണ്. ഇതിന് കാരണം ബ്രസീൽ മികച്ച രൂപത്തിൽ കളിക്കുന്നില്ല എന്നത് തന്നെയാണ്. ടീമിന്റെ ഇച്ഛാശക്തിയും സത്തയുമൊക്കെ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്,ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഈ കോപ്പ അമേരിക്കയിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് തിരിച്ചുവരവ് ബ്രസീലിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരിക്കും.നെയ്മർ ജൂനിയർ ഇല്ല എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടിയാണ്.അദ്ദേഹത്തിന്റെ അഭാവം കഴിഞ്ഞ മത്സരങ്ങളിൽ ഉൾപ്പെടെ നമുക്ക് കാണാൻ കഴിഞ്ഞിരുന്നു.