പെലെയേയും മറഡോണയെയും ഓർമ്മിപ്പിക്കുന്നു,ബാലൺഡി’ഓർ മെസ്സിക്ക് തന്നെ നൽകണമെന്ന് റൊണാൾഡോ.

ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരം നേടിയ താരം ലയണൽ മെസ്സിയാണ്. 7 തവണയാണ് മെസ്സി ഈ ബഹുമതി കരസ്ഥമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സി ഒരു തവണകൂടി നേടാനുള്ള ഒരുക്കത്തിലാണ്.

അതായത് ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം ലിയോ മെസ്സിക്ക് തന്നെയായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പലരും അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് ഹാലന്റിനെ പിന്തള്ളി കൊണ്ടാണ് ലയണൽ മെസ്സി ബാലൺഡി’ഓർ അവാർഡ് നേടുക. കഴിഞ്ഞ വർഷത്തെ വേൾഡ് കപ്പിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന്റെ ഫലമായി കൊണ്ടാണ് എട്ടാം ബാലൺഡി’ഓർ ലഭിക്കുക.

ബ്രസീലിയൻ ലെജൻഡായ റൊണാൾഡോക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ തന്നെ ഒന്നുമില്ല. അദ്ദേഹം പറയുന്നത് ലയണൽ മെസ്സി തന്നെയാണ് ഇത്തവണത്തെ ബാലൺഡി’ഓർ അവാർഡിന് അർഹൻ എന്നാണ്. ഇതിഹാസങ്ങളായ പെലെ, മറഡോണ എന്നിവരുടെ വേൾഡ് കപ്പ് ക്യാമ്പയ്നെയാണ് തന്നെ ഇത് ഓർമ്മപ്പെടുത്തുന്നതെന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ ബാലൺഡി’ഓർ അവാർഡ് ലയണൽ മെസ്സിക്കാണ് ലഭിക്കേണ്ടത്.അതിൽ യാതൊരുവിധ സംശയങ്ങളും ഇല്ല.ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയത് വളരെയധികം സ്പെഷലാണ്.പെലെ,മറഡോണ എന്നിവരുടെ വേൾഡ് കപ്പ് ക്യാമ്പയിനുകളെയാണ് ലയണൽ മെസ്സിയുടെ വേൾഡ് കപ്പ് ക്യാമ്പയിൻ എന്നെ ഓർമ്മപ്പെടുത്തുന്നത്,റൊണാൾഡോ ബ്രസീലിയൻ മാധ്യമത്തോട് പറഞ്ഞു.

ഒക്ടോബർ മുപ്പതാം തീയതിയാണ് ഈ പുരസ്കാര ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക.ആ ഗാലയിൽ ലയണൽ മെസ്സി പങ്കെടുക്കുന്നുണ്ട് എന്നത് ഉറപ്പാണ്.എട്ട് തവണ ബാലൺഡി’ഓർ അവാർഡ് മെസ്സി നേടിയാൽ പിന്നീട് അത് ആർക്കെങ്കിലും തകർക്കാൻ കഴിയുമോ എന്നുള്ളത് വളരെ വലിയ ഒരു ചോദ്യം തന്നെയാണ്.

ArgentinaBallon d'orLionel Messi
Comments (0)
Add Comment