ഇനിയിപ്പോൾ കേരളത്തിലേക്ക് പോകേണ്ടല്ലോ: വിടവാങ്ങൽ പോസ്റ്റിൽ ആശ്വാസം കൊണ്ട് ഗ്രിഫിത്ത്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കണ്ണിലെ കരട് എന്ന് തന്നെ വേണമെങ്കിൽ മുംബൈ താരമായിരുന്നു റോസ്റ്റിൻ ഗ്രിഫിത്ത്സിനെ വിശേഷിപ്പിക്കാം. കാരണം കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ പ്രബീർ ദാസിനോട് ഇദ്ദേഹം വളരെ മോശമായി കൊണ്ട് പെരുമാറിയിരുന്നു. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ മുംബൈ കൊച്ചിയിൽ വന്നപ്പോൾ അതിന് പക തീർത്തിരുന്നു.പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് മുംബൈ താരങ്ങൾക്ക് ഒരു നരകം തന്നെ സൃഷ്ടിക്കുകയായിരുന്നു.
റോസ്റ്റിൻ ഗ്രിഫിത്സിനോട് ഒരു പ്രത്യേക ദേഷ്യം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുണ്ട്.കാരണം തന്റെ പ്രവർത്തികളെ എപ്പോഴും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ന്യായീകരിക്കാറുണ്ട്. കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഗ്രിഫിത്ത്സിന് സർവ്വതും പിഴക്കുകയായിരുന്നു. ഒരു ഗോൾ വഴങ്ങിയതിന് പിന്നാലെ പരിക്കു മൂലം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് കയറേണ്ടി വരികയും ചെയ്തിരുന്നു. ഏതായാലും നല്ല ഒരു ഓർമ്മയായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സും ആരാധകരും ഈ മുംബൈ താരത്തിന് സമ്മാനിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ അദ്ദേഹം മുംബൈ സിറ്റിയോട് ഗുഡ്ബൈ പറഞ്ഞിട്ടുണ്ട്.ഇനി ഈ സീസണിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല. എങ്ങോട്ടാണ് എന്നത് ഈ ഡിഫൻഡർ സ്ഥിരീകരിച്ചിട്ടില്ല. ഒരു ഗുഡ്ബൈ പോസ്റ്റ് അദ്ദേഹം ആരാധകർക്കായിക്കൊണ്ട് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതിൽ കേരളത്തെയും അദ്ദേഹം മെൻഷൻ ചെയ്തിട്ടുണ്ട്. ഇനിയിപ്പോൾ കേരളത്തിലേക്ക് പോകേണ്ടല്ലോ എന്നാണ് തമാശക്ക് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഞാൻ എവിടെയാണ് തുടങ്ങേണ്ടത്? മനോഹരമായ 18 മാസങ്ങൾ തന്നെയായിരുന്നു ഇത്.ഷീൽഡ് നേടാനായി.ACL ൽ പങ്കെടുക്കാൻ സാധിച്ചു.ഇന്ത്യയിലെ ജീവിതം ആസ്വദിക്കാനായി.ഒരുപാട് മികച്ച മനുഷ്യരെയും ആരാധകരെയും കണ്ടുമുട്ടാനായി. ഞാൻ എല്ലാവരെയും മിസ്സ് ചെയ്യും. ഒരു കൃത്യമായ വിടവാങ്ങൽ എനിക്ക് കിട്ടാത്തതിൽ സോറി.പക്ഷേ ഞാനൊരു ആരാധകനായി കൊണ്ട് ഉണ്ടാകും.എല്ലാത്തിനും മുംബൈയോട് ഞാൻ നന്ദി പറയുന്നു. മാത്രമല്ല ഒരു നല്ല വാർത്തയോടുകൂടി ഞാൻ ഇത് ഫിനിഷ് ചെയ്യുന്നു, എന്തെന്നാൽ എനിക്ക് ഇനി കേരളത്തിലേക്ക് പോകേണ്ടതില്ലല്ലോ🤪,ഇതാണ് ഗ്രിഫിത്ത്സ് എഴുതിയിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് തുടക്കമായി കഴിഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ ഒഡീഷയാണ്. നാളെ ഒഡിഷയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.