കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് റോസ്റ്റിൻ ഗ്രിഫിത്ത്സ്. മുംബൈ സിറ്റിയുടെ പ്രതിരോധനിര താരമായ ഇദ്ദേഹം ആ മത്സരത്തിൽ പ്രഭീർ ദാസിന്റെ കഴുത്തിന് പിടിച്ചിരുന്നു. മത്സരത്തിൽ വളരെ മോശമായി കൊണ്ടായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.
അതുകൊണ്ടുതന്നെ മുംബൈ സിറ്റി എഫ്സി കൊച്ചിയിലേക്ക് വരുമ്പോൾ ഗ്രിഫിത്ത്സിനെതിരെ പ്രതിഷേധവും രോഷവും പ്രകടിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനിച്ചിരുന്നു.ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഒരു ആരാധകൻ പങ്കുവെച്ചിരുന്നു. അതായത് ക്രിസ്മസ് രാവിൽ ഞങ്ങളുടെ നരകത്തിലേക്ക് സ്വാഗതം എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ മുംബൈ താരങ്ങളോട് ആയി കൊണ്ട് പറഞ്ഞിരുന്നത്.
എന്നാൽ ആ പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് ഗ്രിഫിത്ത്സ് തന്നെ രംഗത്ത് വന്നിരുന്നു. തനിക്ക് കാത്തിരിക്കാനാവുന്നില്ല എന്നാണ് പുച്ഛഭാഷയോടുകൂടി ഗ്രിഫിത്ത്സ് കമന്റ് ചെയ്തിരുന്നത്. എന്നാൽ അദ്ദേഹത്തിന് തലകുനിച്ച് മടങ്ങേണ്ട ഒരു അവസ്ഥയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ സൃഷ്ടിച്ചത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സൂപ്പർ താരം ദിമി ഗോൾ നേടി.ഗ്രിഫ്ത്ത്സിനെ അതി വിദഗ്ധമായി കബളിപ്പിച്ചു കൊണ്ടായിരുന്നു പെപ്പ്ര ആ ബോൾ ദിമിക്ക് എത്തിച്ച് നൽകിയത്.പെപ്രയുടെ മാസ്മരിക മുന്നേറ്റത്തിൽ ഗ്രിഫിത്ത്സ് പരാജയപ്പെടുകയായിരുന്നു എന്നത് മാത്രമല്ല അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ആ ഗോൾ വഴങ്ങിയതിനു ശേഷം പരിക്കു മൂലം കളിക്കളം വിടേണ്ട അവസ്ഥയും ഗ്രിഫിത്ത്‌സിന് വന്നിട്ടുണ്ട്. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് തോറ്റതോടെ അദ്ദേഹത്തിന് തലകുനിച്ച് മടങ്ങേണ്ടി വരികയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നരകം തന്നെയാണ് മുംബൈ താരങ്ങൾക്ക് തീർത്തത്. മഞ്ഞപ്പടയുടെ ചാന്റുകൾ തീർച്ചയായും അവരുടെ താരങ്ങൾക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്.ഏതായാലും മികച്ച രീതിയിൽ തന്നെ പ്രതികാരം തീർക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്. നിരവധി ആരാധകരായിരുന്നു മത്സരം കാണാൻ സന്നിഹിതരായിരുന്നത്.മുംബൈയ്ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചത് ഈ ആരാധകർ തന്നെയായിരുന്നു.