ഒരുപാട് ഓഫറുകൾ,റോയ് കൃഷ്ണ എങ്ങോട്ട്?
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റോയ് കൃഷ്ണ.നിലവിൽ മികച്ച പ്രകടനം അദ്ദേഹം ലീഗിൽ നടത്തുന്നുണ്ട്. 12 ഗോളുകളും ഒരു അസിസ്റ്റുമാണ് ഐഎസ്എല്ലിൽ അദ്ദേഹം ഒഡീഷക്ക് വേണ്ടി നേടിയിരിക്കുന്നത്.ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനെ നേരിടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമുള്ളത്.
എന്നാൽ താരവുമായി ബന്ധപ്പെട്ട ചില റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കൊൽക്കത്തയിലെ ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്.അവർ ഓഫറുകൾ നൽകുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഏത് ക്ലബാണ് എന്നത് വ്യക്തമല്ല. കൊൽക്കത്തയിൽ നിന്നും അടുത്ത ഐഎസ്എൽ സീസണിൽ ആകെ 3 ക്ലബ്ബുകളാണ് കളിക്കുക. മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ എന്നിവർക്ക് പുറമേ മുഹമ്മദൻ എസ്സിയും ഇപ്പോൾ ഐഎസ്എല്ലിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
ഇവരിൽ ആരാണ് ഓഫറുകൾ നൽകിയത് എന്നത് വ്യക്തമല്ല. എന്നാൽ ഈ ഓഫറുകൾക്ക് ഒഡീഷയുടെ താല്പര്യം കൂടി ഇവിടെയുണ്ട്. അതായത് റോയ് കൃഷ്ണയെ ക്ലബ്ബിൽ തന്നെ നിലനിർത്താനാണ് അവരുടെ താൽപര്യം.തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം തീരുമാനം ഒന്നും എടുത്തിട്ടില്ല.സീസൺ അവസാനിച്ചതിനുശേഷമായിരിക്കും റോയ് ഒരു തീരുമാനം കൈക്കൊള്ളുക.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ കളിച്ചു പരിചയമുള്ള താരമാണ് റോയ് കൃഷ്ണ.2019 സീസണിലാണ് അദ്ദേഹം മോഹൻ ബഗാനിൽ എത്തുന്നത്.തുടർന്ന് 2022 വരെ അവിടെ തുടർന്നു. പിന്നീട് ബംഗളൂരു എഫ്സിയിലേക്ക് ചേക്കേറി. കഴിഞ്ഞ സീസൺ അവിടെ ചിലവഴിച്ചതിനുശേഷമാണ് ഒഡീഷയിലേക്ക് എത്തിയത്. ഇനി മറ്റൊരു ക്ലബ്ബിലേക്ക് അദ്ദേഹം പോകുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.കഴിഞ്ഞ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത് ഈ താരമാണ് എന്ന് പറയേണ്ടിവരും.