ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആഘോഷിക്കേണ്ടെന്ന് മാർക്കസ്,വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു സൈനിങ് നടത്തിയതായി IFTWC കൺഫേം ചെയ്തിരുന്നു. അതായത് ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ താരം അദ്ദേഹത്തിന്റെ ക്ലബ്ബായ പെർത്ത് ഗ്ലോറിയുമായുള്ള കോൺട്രാക്ട് റദ്ദാക്കിയിരുന്നു.
അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നു എന്നായിരുന്നു ആദ്യം വാർത്തകൾ.പിന്നീട് അത് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മർഗുലാവോ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു മെസ്സേജ് നൽകിയിട്ടുണ്ട്.
നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ ക്ഷമ ചോദിക്കുന്നു, ഇത് ആഘോഷിക്കരുത് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. അതായത് ഈ റിപ്പോർട്ട് തെറ്റാണ് എന്ന സൂചനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.ഇതിന് പിന്നാലെ മറ്റു ചില റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് അല്ല, മറിച്ച് ബംഗളൂരു എഫ്സിയിലേക്ക് ആണ് എന്നാണ വാർത്ത.അതായത് ഇവിടെ വമ്പൻ ട്വിസ്റ്റ് സംഭവിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും എന്ന് കരുതിയ താരത്തെ ബംഗളൂരു എഫ് സി ടീമിലേക്ക് എത്തിച്ചാലും അത്ഭുതപ്പെടാനില്ല. അങ്ങനെയാണെങ്കിൽ അത് ആരാധകർക്ക് വലിയ നിരാശ ആയിരിക്കുന്ന നൽകുക.