ആരെയാണ് മാതൃകയാക്കുന്നത്? സൂപ്പർ ഗോൾകീപ്പറുടെ പേര് പറഞ്ഞ് സച്ചിൻ സുരേഷ്.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു മികച്ച തുടക്കം തന്നെയാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ആകെ 10 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചുകഴിഞ്ഞു.അതിൽ നിന്ന് 6 വിജയങ്ങൾ ക്ലബ്ബ് നേടിയിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങി. 20 പോയിന്റ് നേടിക്കൊണ്ട് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ഈ സീസണിലാണ് ക്ലബ്ബിന് വേണ്ടി ഗോൾകീപ്പർ സച്ചിൻ സുരേഷ് അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രകടന മികവ് എടുത്തു പറയേണ്ടത് തന്നെയാണ്.യാതൊരുവിധ ആശങ്കകളും ഇല്ലാതെ മികച്ച പ്രകടനം ഇതുവരെ സച്ചിൻ പുറത്തെടുത്ത് കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ താരങ്ങളിൽ നാലാം സ്ഥാനത്ത് സച്ചിൻ തന്നെയാണ്.മൂന്ന് ക്ലീൻ ഷീറ്റുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗോൾ തടയുന്ന കണക്കിലും അദ്ദേഹം മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും തന്റെ ഐഡോൾ ആരെന്ന് സച്ചിൻ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. എഫ് സി ബാഴ്സലോണയുടെ ജർമൻ ഗോൾകീപ്പറായ മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗനാണ് തന്റെ ഐഡോൾ എന്നാണ് സച്ചിൻ സുരേഷ് വെളിപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തെയാണ് താൻ മാതൃകയാക്കുന്നത് എന്ന് സച്ചിൻ പറഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറുടെ വാക്കുകൾ ഇങ്ങനെയാണ്.

ഞാൻ മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗന്റെ ഒരു ആരാധകനാണ്. ഒരുപാട് കാലമായി ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹം ഉപയോഗിക്കുന്ന ടെക്നിക്കുകൾ എനിക്ക് ഇഷ്ടമാണ്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ അദ്ദേഹം തന്റെ കാൽ ഉപയോഗിക്കുന്ന രീതി എനിക്കിഷ്ടമാണ്.അദ്ദേഹത്തിന്റെ കളിശൈലി ഞാൻ മാതൃകയാക്കാറുണ്ട്.അദ്ദേഹത്തെപ്പോലെ ആവാൻ ശ്രമിക്കാറുണ്ട്. അദ്ദേഹമാണ് എന്റെ ഐഡോൾ ” ഇതാണ് ടെർ സ്റ്റീഗനെ കുറിച്ച് സച്ചിൻ പറഞ്ഞിട്ടുള്ളത്.

അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് എതിരെയാണ് കളിക്കുക.വരുന്ന ഇരുപത്തിനാലാം തീയതിയാണ് ആ മത്സരം നടക്കുക.കൊച്ചി കലൂരിൽ വച്ചുകൊണ്ട് തന്നെയാണ് മത്സരം അരങ്ങേറുക.അവരുടെ മൈതാനത്ത് പരാജയപ്പെട്ടതിന്റെ ഒരു പ്രതികാരം കേരള ബ്ലാസ്റ്റേഴ്സിന് തീർക്കേണ്ടതുണ്ട്. നിരവധി വിവാദങ്ങളാൽ സമ്പന്നമായിരുന്നു ആ മത്സരം.

Kerala BlastersSachin Suresh
Comments (0)
Add Comment