അത് എന്റെ പിഴവായിരുന്നു :ഹീറോയായതിന് ശേഷം സച്ചിൻ പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു.ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.ഡൈസുക്കെ സാക്കയ്,ദിമിത്രിയോസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.

ഈ മത്സരത്തിൽ എടുത്തു പറയേണ്ട പ്രകടനം നടത്തിയ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷ്. രണ്ട് പെനാൽറ്റി സേവുകളാണ് തുടർച്ചയായി മത്സരത്തിൽ അദ്ദേഹം നടത്തിയത്.അത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിലും സച്ചിൻ സുരേഷ് പെനാൽറ്റി സേവ് ചെയ്തിരുന്നു. അവസാനമായി നേരിട്ട നാല് പെനാൽറ്റികളിൽ മൂന്നെണ്ണവും സേവ് ചെയ്യാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഈ ഗോൾകീപ്പർ.

മത്സരത്തിൽ സച്ചിൻ സുരേഷ് തന്നെയായിരുന്നു ഫൗൾ വഴങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ കൈകളിൽ നിന്നും വഴുതിപ്പോയ ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഫൗൾ സംഭവിച്ചത്. തന്റെ പിഴവായിരുന്നു അതൊന്നും പെനാൽറ്റി സേവ് ചെയ്യാൻ കഴിയും എന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും മത്സരശേഷം സച്ചിൻ സുരേഷ് തന്നെ പറഞ്ഞിരുന്നു.

പെനാൽറ്റിയിലേക്ക് നയിച്ചത് എന്റെ പിഴവ് തന്നെയായിരുന്നു.അതുകൊണ്ടുതന്നെ എനിക്ക് അത് സേവ് ചെയ്യണമായിരുന്നു.സേവ് ചെയ്യാൻ കഴിയുമെന്നുള്ള ഒരു ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. പെനാൽറ്റി എന്നുള്ളത് കേവലം സ്കില്ലിനെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു മൈൻഡ് ഗെയിം കൂടിയാണ്,ഇതായിരുന്നു സച്ചിൻ സുരേഷ് പറഞ്ഞിരുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.ഇനി അടുത്ത മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരത്തിലും ഈ വിജയം ബ്ലാസ്റ്റേഴ്സിന് തുടരേണ്ടതുണ്ട്.ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് ആ മത്സരം അരങ്ങേറുക.

Kerala BlastersSachin Suresh
Comments (0)
Add Comment