എങ്ങനെയാണ് പെനാൽറ്റികൾ വീണ്ടും വീണ്ടും തടയാൻ സാധിക്കുന്നതെന്ന് വ്യക്തമാക്കി സച്ചിൻ സുരേഷ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ നാലാമത്തെ വിജയമാണ് ഇന്നലെ കരസ്ഥമാക്കിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. അതും അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ വിജയം കരസ്ഥമാക്കിയിട്ടുള്ളത്.ആവേശകരമായ ഒരു പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്.

ഡൈസുക്കെ സക്കായ്,ദിമിത്രിയോസ് എന്നിവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വല കുലുക്കിയത്.എന്നാൽ എടുത്തു പറയേണ്ടത് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ മികവ് തന്നെയാണ്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോയാകുന്നത്. ഇന്നലത്തെ മത്സരത്തിൽ ക്ലെയ്റ്റൻ സിൽവ എടുത്ത രണ്ട് പെനാൽറ്റികൾ തടഞ്ഞിടാൻ സച്ചിൻ സുരേഷിന് കഴിഞ്ഞിരുന്നു. അവസാനത്തെ പെനാൽറ്റിയിൽ സച്ചിന്റെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നുവെങ്കിലും തടയാൻ സാധിക്കാതെ പോവുകയായിരുന്നു.

കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ഒരു പെനാൽറ്റി സേവ് ചെയ്തുകൊണ്ട് ഹീറോയായത് ഈ മലയാളി സൂപ്പർ താരം തന്നെയായിരുന്നു. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് യഥാർത്ഥത്തിൽ തിരിച്ചുവന്നത് സച്ചിന്റെ ആ പെനാൽറ്റി സേവിലൂടെയായിരുന്നു. ഇങ്ങനെ നിരന്തരം പെനാൽറ്റി സേവുകൾ സച്ചിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.തുടക്കത്തിൽ പലവിധ ആശങ്കകൾ സച്ചിന്റെ കാര്യത്തിൽ ആരാധകർക്കുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം കാറ്റിൽ പറത്താൻ സച്ചിന് കഴിഞ്ഞിട്ടുണ്ട്.

എങ്ങനെയാണ് ഇങ്ങനെ നിരന്തരം പെനാൽറ്റികൾ തടഞ്ഞിടാൻ കഴിയുന്നത്.അതിനുള്ള വ്യക്തമായ മറുപടി ഈ മലയാളി ഗോൾകീപ്പറുടെ കൈവശമുണ്ട്. പെനാൽറ്റി എന്നത് കേവലം സ്ക്കില്ലുകളെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല എന്നാണ് ഈ ഗോൾ കീപ്പർ പറഞ്ഞിട്ടുള്ളത്. മറിച്ച് അതൊരു മൈൻഡ് ഗെയിമാണ് എന്നതുകൂടി ഗോൾകീപ്പർ പറഞ്ഞിട്ടുണ്ട്. അതായത് മാനസികമായി കരുത്തനാണെങ്കിൽ പെനാൽറ്റി സേവ് ചെയ്യാൻ സാധിക്കും. കോൺഫിഡൻസ് തന്നെയാണ് ഏറ്റവും കൂടുതലായിട്ട് വേണ്ടത്.

അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഇക്കാര്യത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്. പെനാൽറ്റി മൈൻഡ് ഗെയിമാണ് എന്നത് എപ്പോഴും പറയുന്ന ഒരു കാര്യം തന്നെയാണ്. അതുതന്നെയാണ് സച്ചിൻ സുരേഷും മാതൃകയാക്കിയിരിക്കുന്നത്.എതിരാളികളേക്കാൾ മാനസികമായി മുൻതൂക്കം കൈവരിക്കുക. അങ്ങനെയാണെങ്കിൽ പെനാൽറ്റി തടഞ്ഞിടാൻ സാധിക്കുമെന്ന് തന്നെയാണ് ഈ ഗോൾകീപ്പറുടെ ആത്മവിശ്വാസം.

Emiliano MartinezKerala BlastersSachin Suresh
Comments (0)
Add Comment