ബ്ലാസ്റ്റേഴ്സിനെ യഥാർത്ഥത്തിൽ തിരിച്ചുകൊണ്ടുവന്നത് സച്ചിൻ സുരേഷ്, നിമിഷങ്ങൾക്കിടെ രണ്ട് കിടിലൻ സേവുകൾ,ശരിക്കും ഹീറോ ഈ താരമാണ്.
കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമായ ഒരു വിജയമാണ് ഇന്നലത്തെ മത്സരത്തിൽ നേടിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരുപാട് നേരം പുറകിൽ എന്ന കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ തിരിച്ചുവരവാണ് പിന്നീട് നടത്തിയിട്ടുള്ളത്.
മത്സരത്തിന്റെ പതിനഞ്ചാം മിനിട്ടിലാണ് ഡിയഗോ മൗറിഷിയോ ഗോൾ നേടിയത്. പ്രതിരോധനിര താരങ്ങളായ ഹോർമി,പ്രീതം എന്നിവരെ പരാജയപ്പെടുത്തിക്കൊണ്ട് ഡിയഗോ നേടിയ ഗോൾ യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിപ്പിച്ചു.അതിനു പിന്നാലെ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി വഴങ്ങേണ്ടി വന്നപ്പോഴാണ്.
മത്സരത്തിന്റെ 22ആം മിനിറ്റിലാണ് പെനാൽറ്റി വഴങ്ങിയത്.നവോച്ച സിങ്ങിന്റെ ഹാൻഡ് ബോൾ ബ്ലാസ്റ്റേഴ്സിന് വിലയാവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് പിറകിൽ പോകുന്ന ഒരു അവസ്ഥയെ കേരള ബ്ലാസ്റ്റേഴ്സ് അഭിമുഖീകരിച്ചു.പക്ഷേ യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് അവിടെ നിന്നായിരുന്നു ആരംഭിച്ചിരുന്നത്.
SACHIN SURESH 🇮🇳(2001) MADE A GREAT PENALTY SAVE AND SAVED THE REBOUND!!! pic.twitter.com/M41rW3GKLq
— Football Report (@FootballReprt) October 27, 2023
ഗോൾകീപ്പർ സച്ചിൻ സുരേഷ് ഹീറോയായി അവതരിക്കുകയായിരുന്നു.ഡിയഗോയുടെ പെനാൽറ്റി കൃത്യമായ കണക്കുകൂട്ടലിലൂടെ സച്ചിൻ തടഞ്ഞിട്ടു.പക്ഷേ അപ്പോഴും പ്രതിരോധനിര താരങ്ങൾ സച്ചിനെ സഹായിക്കാൻ എത്തിയില്ല. കാരണം റീബൗണ്ട് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിയുന്നതിനു മുന്നേ ഒഡീഷ താരം വീണ്ടും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തു. പക്ഷേ സച്ചിൻ ശ്രദ്ധ തെറ്റാതെ അവിടെയുണ്ടായിരുന്നു.ഞൊടിയിടയിൽ അത് അദ്ദേഹം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
The star of the day ❤ #Sachinsuresh ❤ #proud pic.twitter.com/JQ2oviM9Sq
— Anjana P.V (@ANJANAPV2) October 27, 2023
നിമിഷങ്ങൾക്കിടെ രണ്ട് സേവുകൾ നടത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഊർജ്ജമാണ് സച്ചിൻ നൽകിയത്. ആ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് നടത്തിയത്.ദിമിയും ലൂണയും ഗോളുകൾ നേടി.അങ്ങനെ കേരള ബ്ലാസ്റ്റേഴ്സ് നിർണായകമായ വിജയവും കരസ്ഥമാക്കി. മത്സരത്തിൽ ഉടനീളം സച്ചിൻ സുരേഷ് കൃത്യമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.അതിന്റെ ഫലം തന്നെയാണ് ഈ റിസൾട്ട്.മത്സരത്തിലെ യഥാർത്ഥ ഹീറോയായി മാറാൻ മലയാളി താരത്തിന് കഴിഞ്ഞിട്ടുണ്ട്.